ശ്രദ്ധേയമായി മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ദേശീയ സമ്മേളനം

ഡബ്ലിൻ: മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഡബ്ലിനിൽ ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഹെഡ് ക്വാർട്ടേഴ്സിൽ വിജയകരമായി നടന്നു.
വർഗീസ് ജോയിയെ ദേശീയ കൺവീനറായും ഐബി തോമസിനെ ജോയിന്റ് കൺവീനറായും സോമി തോമസിനെ ദേശീയ ട്രഷററായും സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. ലവേഴ്സ് പാമയർ പബ്ലിക് റിലേഷൻ കോർഡിനേറ്ററായും വിജയാനന്ദ് ശിവാനന്ദൻ ദേശീയ മെമ്പർഷിപ് കോർഡിനേറ്ററായും തെരഞ്ഞെടുത്തു. മൂന്ന് ആഫ്രിക്കൻ പ്രതിനിധികളും ഒരു പാകിസ്ഥാൻ സ്വദേശിയും 16 ഇന്ത്യക്കാരും അടങ്ങുന്ന 20 അംഗ ദേശീയ കമ്മറ്റിയും നിലവിൽ വന്നു.
വർഗ്ഗീസ് ജോയ്, ഐബി തോമസ്, സോമി തോമസ്, വിജയാനന്ദ് ശിവാനന്ദൻ, ലവേഴ്സ് പാമയർ, ഷിന്റോ ജോസ്, അനൂപ് ജോൺ, മെൽബ വിൽസൺ, റോസ്ലിൻ മാത്യൂസ്, നിഷാദ് ഷൈലജൻ, ഡിജോ ജോസ്, മെൽവിൻ സെബാസ്റ്റ്യൻ, റിജോ ജോസ്, ജോർലിൻ ജോസ്, ജോയ്സി കുഞ്ഞാപ്പി, ത്രെസ്സിലെ ദേവസ്സി, ആരതി നൊറോണ, സിസെലോക്‌ലെ മംഗേന, ബ്ലെസ്സഡ് കാംഗാര, ക്വിസാർ ഷെഹ്‌സാദ് എന്നിവരാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര കമ്മറ്റി അംഗങ്ങൾ.
പൊതുസമ്മേളനത്തിൽ അയർലണ്ട് ആരോഗ്യമന്ത്രി ജെന്നിഫർ കാരൾ മക്നീൽ മുഖ്യ അതിഥിയായി. ഇന്ത്യൻ അംബാസഡർ മനീഷ് ഗുപ്ത, റോയൽ കോളേജ് ഓഫ് നഴ്സിംഗ് (യുകെ) പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യൻ, അയർലണ്ട് ഡെപ്യൂട്ടി ചീഫ് നഴ്സിംഗ് ഓഫീസർ ഗ്രോണിയ ഷീരൻ, ഐഎൻഎംഒ ജനറൽ സെക്രെട്ടറി ഫിൽ നിഹെ, നഴ്സിങ് ആൻഡ് മിഡ്‌വൈഫറി ബോർഡ് ഓഫ് അയർലണ്ട് പ്രതിനിധി പട്രീഷ്യ നോലൻ എന്നിവരും പൊതുസമ്മേളനത്തിൽ പങ്കെടുത്തു.
വംശീയ ആക്രമണം പ്രതിരോധിക്കുക, പ്രവാസികളായ നഴ്സുമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടുക, വർക്ക് പെർമിറ്റ്, ഫാമിലി വിസ, ഐറിഷ് റെസിഡൻസ് പെർമിറ്റ്, അപേക്ഷകൾക്കുള്ള വലിയ കാലതാമസം ഒഴിവാക്കുക, പ്രവാസി നഴ്സുമാരെ ചൂഷണം ചെയ്യുന്ന നിയമവിരുദ്ധ റിക്രൂട്ട്മെന്റ് തടയുക തുടങ്ങിയ നാല് പ്രമേയങ്ങൾ സമ്മേളനം പാസാക്കി.









0 comments