ad
Deshabhimani

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു; ഒരു മരണം, 3 പേർക്ക് പരിക്ക്

Ambulance

അപകടത്തില്‍പ്പെട്ട ആംബുലന്‍സ്

വെബ് ഡെസ്ക്

Published on Sep 25, 2026, 08:58 AM | 1 min read

ഇടുക്കി: കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു. അണക്കര സ്വദേശി മറ്റത്തിൽ എൻ കെ രാജൻ ആണ് മരിച്ചത്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ കട്ടപ്പന പുളിയൻമല സംസ്ഥാന പാതയിലാണ് അപകടം നടന്നത്.


ശ്വാസംമുട്ടലിനെ തുടർന്ന് രാജൻ അണക്കര അൽഫോൺസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോ​ഗം മൂർച്ഛിച്ചതിനെ തുടർന്ന് കട്ടപ്പനയിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് വാഹനം അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ആംബുലൻസ് റോഡിൽ നിന്നും മാറിയുള്ള കെട്ടിടത്തിന് സമീപത്തുള്ള സംരക്ഷണഭിത്തിയിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു.


ഇടിയുടെ ആഘാതത്തിൽ ആംബുൻസിന്റെ മുൻഭാ​ഗം പൂർണമായും തകർന്നു. മരിച്ച രാജിന്റെ കൂട്ടിരിപ്പുക്കാരായ രണ്ടുപേർക്കും ആംബുലൻസ് ഡ്രൈവർക്കുമാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് കാരണമെന്താണെന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം, ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് വഴിവെച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home