ad
Deshabhimani

താമരശേരി ചുരത്തിൽ കണ്ടെയ്നർ ലോറി കുടുങ്ങി; ഗതാഗതക്കുരുക്ക്

thamarassery churam

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Sep 25, 2026, 08:36 AM | 1 min read

താമരശേരി: താമരശേരി ചുരത്തിൽ കണ്ടെയ്നർ ലോറി കുടുങ്ങി. ചുരത്തിൽ ജനങ്ങളെ വലച്ച് രൂക്ഷമായ ഗതാഗതക്കുരുക്ക്. ചുരം ഏഴാം വളവിൽ രാത്രി 12 മണിയോടെയാണ് ലോറി കേടായി തടസ്സം സൃഷ്ടിച്ചത്.


കേടായ ലോറി രണ്ടു മണിയോടെ മാറ്റി. എങ്കിലും ചുരത്തിൽ കുടുങ്ങി കിടന്ന ടോറസ്, മൾട്ടി ആക്സിൽ അടക്കം നിരവധി വാഹനങ്ങളുടെ നിര തുടരുകയാണ്. നിലവിലെ അവസ്ഥയിൽ ഗതാഗതം പൂർണമായും സാധാരണ നിലയിലാകാൻ കുറഞ്ഞത് 5 മണിക്കൂറെങ്കിലും വേണ്ടിവരും.


രാത്രി മുതൽ നിരയിലുള്ള വാഹനങ്ങൾക്ക് പുറമെ രാവിലെ എത്തിയ വാഹനങ്ങൾ കൂടി ചേർന്നതാണ് കുരുക്ക് മുറുകാൻ ഇടയാക്കിയത്. ഗതാഗതം പുനഃസ്ഥാപിക്കാനും വാഹനങ്ങൾ കടത്തിവിടാനും പൊലീസും നാട്ടുകാരും ചേർന്ന് ശ്രമങ്ങൾ നടത്തുന്നുണ്ട്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home