ad
Deshabhimani

ഇന്ത്യൻ തോക്കുകൾ പൊന്നായി; കമൽജീത്- സുരുചി സിങ് സഖ്യത്തിന് സ്വർണം

shooting ind gold.jpg
വെബ് ഡെസ്ക്

Published on Sep 25, 2026, 09:23 AM | 1 min read

നഗോയ: ഏഷ്യൻ ​ഗെയിംസിൽ പൊന്നിലേക്ക്‌ ഉന്നപിടിച്ച് ഇന്ത്യൻ തോക്കുകൾ. 10 മീറ്റർ എയർ പിസ്‌റ്റൾ മിക്‌സഡ്‌ ടീം ഇനത്തിൽ ഇന്ത്യയുടെ കമൽജീത്- സുരുചി ഇന്ദർ സിങ് സഖ്യം സ്വർണ മെഡൽ നേടി. യോഗ്യതാ റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവച്ച ടീം ഫൈനലിലും മികവ് പുലർത്തുകയായിരുന്നു. ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയുടെ രണ്ടാമത്തെ സ്വർണമാണ് കമൽജീത്- സുരുചി സഖ്യം നേടിയത്. 484.6 പോയന്റാണ് അവർ ഫൈനലിൽ നേടിയത്. ദക്ഷിണ കൊറിയ വെള്ളിയും ഇറാൻ വെങ്കലവും നേടി.



പുരുഷന്മാരുടെ 50 മീറ്റർ എയർ റൈഫിൾ ത്രീ പൊസിഷൻസ് ഇനത്തിൽ ഷൂട്ടിങ് എപിഎസ്‌ ടൊമാർ, രുദ്രാൻക്ഷ്‌ പാട്ടീൽ, നീരജ്‌ കുമാർ എന്നിവർ വെള്ളി മെഡൽ നേടി.


കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ തിരിച്ചടികൾക്ക് ശേഷമാണ് ഇന്ത്യയുടെ തിരിച്ചുവരവ്. ഷൂട്ടിങ്ങിൽ ഇന്നലെ വരെ നാല്‌ വീതം വെള്ളിയും വെങ്കലവുമാണ്‌ ഇന്ത്യക്ക്‌ കിട്ടിയത്‌. ഹാങ്‌ഷുവിൽ ഏഴ്‌ സ്വർണമായിരുന്നു ഇന്ത്യ ഷൂട്ടിങ്ങിൽ മാത്രം നേടിയത്‌. ഇക്കുറി അഞ്ച്‌ ദിവസം കഴിഞ്ഞിട്ടും പ്രതീക്ഷിച്ച ഇനങ്ങളിൽ സ്വർണം നേടിയിരുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home