ad
Deshabhimani

ഓട്ടോ ഡ്രൈവർ വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

found dead
വെബ് ഡെസ്ക്

Published on Aug 13, 2026, 06:15 AM | 1 min read

അഞ്ചൽ : ഓട്ടോറിക്ഷാ ഡ്രൈവറെ വനത്തിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളത്തൂപ്പുഴ ചന്തക്കവലയിലെ ഡ്രൈവര്‍ സാംനഗര്‍ ആനന്ദശ്ശേരിയില്‍ റെജി(48) ആണ് മരിച്ചത്. ബുധൻ രാവിലെ 10ന്‌ ആത്മതീരം വാതക ശ്മശാനത്തിനു സമീപം സാംനഗര്‍ പാതയില്‍ കെഎഫ്ഡിസിയുടെ മാവ് പ്ലാന്റേഷനുള്ളിലാണ് മരക്കൊമ്പില്‍ കെട്ടിതൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കുളത്തൂപ്പുഴ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ. ഭാര്യ :റീന. മകന്‍: ആല്‍ബിന്‍.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home