Deshabhimani

വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ നരഭോജി കടുവ

man eater tiger
വെബ് ഡെസ്ക്

Published on Jul 06, 2025, 09:38 AM | 1 min read

നിലമ്പൂർ : നരഭോജി കടുവയെ പിടികൂടുന്നതിന് സ്ഥാപിച്ച കടുവ കുടുങ്ങി. കരുവാരകുണ്ട് പാന്ത്രയിൽ സുൽത്താന എസ് വളവിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കുടുങ്ങിയത്. പ്രദേശത്ത് കടുവ ഭീഷണി നിലനിൽക്കുന്നതിനാൽ വനം വകുപ്പ് അധികൃതർ കൂട് സ്ഥാപിച്ചിരുന്നു.




കഴിഞ്ഞ മാസം15 ന് രാവിലെ ഏഴ് മണിയോടെ കടുവയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിയായ ചോക്കാട് പഞ്ചായത്തിലെ കല്ലാമൂല സ്വദ്ദേശി ഗഫൂറലി കൊല്ലപ്പെട്ടിരുന്നു.


ഇതേതുടർന്ന് കടുവയെ പിടികൂടുന്നതിന് വനം വകുപ്പ് അധികൃതരും ആർആർടി അംഗങ്ങളും ചേർന്ന് വനഭാഗങ്ങളിൽ തിരച്ചിൽ നടത്തുകയും കടുവയെ പിടികൂടുന്നതിനായി മഞ്ഞൾപ്പാറ സുൽത്താന എസ്സ്റ്റേറ്റിലും, കേരള കുനിയൻമാട് സി വൺ ഡിവിഷനിലും കൂടുകൾ സ്ഥാപിച്ചിരുന്നു.









deshabhimani section

Related News

View More
0 comments
Sort by

Home