ഭാര്യയ്ക്ക് സന്ദേശമയച്ചെന്നാരോപിച്ച് അയൽവാസിയുടെ തല ചുറ്റികയ്ക്ക് അടിച്ചുതകർത്തു; യുവാവ് ഒളിവിൽ

പ്രതീകാത്മകചിത്രം
ആലപ്പുഴ : മൊബൈൽ ഫോണിൽ ഭാര്യയ്ക്ക് സന്ദേശം അയച്ചെന്നാരോപിച്ച് യുവാവ് അയൽവാസിയുടെ തലയ്ക്ക് ചുറ്റികയ്ക്കടിച്ചു. ആറാട്ടുവഴി ചക്കുപറമ്പ് വീട്ടിൽ ഷിബിൻ രാജിനെ (28) യാണ് അയൽവാസി ചക്കുപറമ്പ് സ്വദേശി ജോബിൻ ജോൺസൺ ആക്രമിച്ചത്. അടിയേറ്റ് ഷിബിൻ രാജിന്റെ തലയോട്ടിയുടെ ഇടതുവശം പൊട്ടിയിട്ടുണ്ട്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിൽ പോയ പ്രതി ജോബിൻ ജോൺസണെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.
തിങ്കൾ പകൽ ഒന്നരയോടെ കൊമ്മാടി മംഗലം റോഡിൽ ജോസ്‌കോ തടിമില്ലിന് കിഴക്കുവശത്തെ വീട്ടുമുറ്റത്താണ് സംഭവം. ബൈക്കിൽ ഇരിക്കുകയായിരുന്ന ഷിബിൻ രാജിന്റെ മൊബൈൽ ഫോൺ ജോബിൻ ആവശ്യപ്പെട്ടു. ഷിബിൻ ഫോൺ നൽകിയില്ല. ഉടൻ ചുറ്റികയെടുത്ത് തലയ്ക്കടിച്ചെന്നാണ് കേസ്. ഷിബിൻ രാജിന്റെ ഭാര്യ നൽകിയ പരാതിയിൽ ആലപ്പുഴ നോർത്ത് പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.











0 comments