ad
Deshabhimani

സൈക്കിള്‍ നിയന്ത്രണംവിട്ട്‌ തോട്ടിലേക്കുമറിഞ്ഞു; വയോധികന് ദാരുണാന്ത്യം

died
വെബ് ഡെസ്ക്

Published on Jul 01, 2026, 10:44 PM | 1 min read

കഴക്കൂട്ടം : ഇലക്ട്രിക് സൈക്കിൾ നിയന്ത്രണംവിട്ട് തോട്ടിലേക്കുമറിഞ്ഞ്‌ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വയോധികൻ മരിച്ചു. എൽഎൻസിപിഇക്ക് സമീപം ഉള്ളൂർക്കോണം ആർഎ 46എ തത്വമസിയിൽ രാജേന്ദ്രൻ നായർ (73) ആണ് മരിച്ചത്. ബുധൻ രാവിലെ ഏഴോടെ കുമിഴിക്കര ഇറക്കത്തിൽവച്ചാണ് അപകടം.


സുഹൃത്തിനെ കാണാന്‍ ഇലക്ട്രിക് സൈക്കിളിൽ വരുമ്പോൾ ബ്രേക്ക് തകരാറിലായി നിയന്ത്രണംവിട്ട് തോട്ടിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രൻ നായരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: കെ വത്സല കുമാരി. മക്കൾ: ആർ വി യമുന, ആർ വി വിദ്യ. മരുമക്കൾ: ജോയ് കുമാർ, സുരേഷ് കുമാർ. സഞ്ചയനം ഞായർ 8.30ന്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home