ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവര്‍ന്നു

പ്രതീകാത്മകചിത്രം
വെഞ്ഞാറമൂട് : നടന്നുപോകുകയായിരുന്ന വീട്ടമ്മയുടെ രണ്ടരപ്പവന്റെ മാല ബൈക്കിലെത്തിയ രണ്ടുപേർ പൊട്ടിച്ച് കടന്നുകളഞ്ഞു. വാമനപുരം ആനാകുടി പൊയ്കമുക്ക് ലക്ഷ്മിവിളയില്‍ പ്രശോഭന (54)യുടെ മാലയാണ് കവർന്നത്. ബുധൻ പകൽ മൂന്നിന് ആനാകുടി ജങ്ഷന് സമീപമാണ് സംഭവം.
സ്‌കൂളില്‍ റീ സര്‍വേയുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്തശേഷം വീട്ടിലേക്ക് നടന്നു പോകുകയായിരുന്നു പ്രശോഭന. ഇതിനിട ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയവർ വഴിചോദിച്ചു. വഴി പറഞ്ഞു കൊടുക്കുന്നതിനിടെ ഇവർ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. ബഹളംകേട്ട് നാട്ടുകാര്‍ ഓടിക്കൂടി. ചിലർ ബൈക്കുകാരെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. വെഞ്ഞാറമൂട് പൊലീസില്‍ പരാതി നൽകി.










0 comments