യുഎസിലെ മിന്നല്‍ പ്രളയത്തില്‍ കാര്‍ ഒഴുക്കിൽപ്പെട്ടു; ഇന്ത്യൻ ടെക്കിക്ക് ദാരുണാന്ത്യം

image: ndtv
വാഷിങ്ടൺ : അമേരിക്കയിലുണ്ടായ മിന്നൽ പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട് ഇന്ത്യൻ ടെക്കി കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശ് സ്വദേശിയായ 33 കാരനായ വെങ്കടേഷ് ദൊത്തലപ്പുടിക്കാണ് ജീവൻ നഷ്ടമായത്.
ശനിയാഴ്ച കൻസാസിൽ നിന്ന് ഹൂസ്റ്റൺ വഴി കാറോടിച്ച് പോകുന്നതിനിടെയാണ് ഒഴുക്കിൽപ്പെടുന്നത്. ഈ പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്തതിനെ തുടർന്ന് രൂപപ്പെട്ട മലവെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോവുകയായിരുന്നു. ഹൂസ്റ്റണിലെ പാലത്തിന് സമീപം ഒരു കാർ മുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. എന്നാൽ രക്ഷാപ്രവർത്തകർ ഉടൻ സ്ഥലത്തെത്തിയെങ്കിലും ശക്തമായ കുത്തൊഴുക്ക് കാരണം കാറിന് അടുത്തേക്ക് പോകാൻ കഴിഞ്ഞില്ല. തുടർന്ന് പൊലീസ് ഡ്രോണുകളുടെയും കൻസാസ് ഹൈവേ പട്രോൾ എയർ യൂനിറ്റിന്റെയും സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് തൊട്ടടുത്ത ദിവസം മൃതദേഹം കണ്ടെടുത്തത്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. വെങ്കടേഷിന്റെ മരണത്തിൽ ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അനുശോചനം രേഖപ്പെടുത്തി.










0 comments