വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പ്; ജാഗ്രത വേണമെന്ന് പൊലീസ്

പ്രതീകാത്മകചിത്രം
തിരുവനന്തപുരം : കേരള ലോട്ടറിയുടെ പേരും ചിഹ്നവും ലോഗോയും ഔദ്യോഗിക വെബ്സൈറ്റിനോടുസാമ്യമുള്ള രൂപകൽപ്പനയും ദുരുപയോഗം ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്. "മെഗാ ബമ്പർ ധമാക്കാ ഓഫർ ", "25 കോടി സമ്മാനം", "കേരള ഭാഗ്യക്കുറി ഓൺലൈൻ ബുക്കിംഗ്" തുടങ്ങിയ പരസ്യ വാചകങ്ങൾ നൽകിയാണ് പൊതുജനങ്ങളെ ആകർഷിക്കുന്നത്.
പരസ്യത്തിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്കോ സർക്കാർ ചിഹ്നവും ലോഗോയും ഉപയോഗിച്ചുണ്ടാക്കിയ കേരള സംസ്ഥാന ലോട്ടറിയുടെ പേരിലുള്ള വ്യാജ വെബ്സൈറ്റുകളിലേക്കോ എത്തും. സമ്മാനം ലഭിച്ചതായി വിശ്വസിപ്പിക്കുകയും തുടർന്ന് വിവിധ സർവീസ് ചാർജുകളുടെ പേര് പറഞ്ഞ് പണം ആവശ്യപ്പെടുകയും ചെയ്യും. ഇത്തരത്തിലുള്ള ഓൺലൈൻ തട്ടിപ്പിനിരയായാൽ 1930 എന്ന സൈബർ ഹെല്പ് ലൈൻ നമ്പറിലേക്കോ www.cybercrime.gov.in എന്ന സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലേക്കോ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.










0 comments