അനശ്വര നായകനെ കാണാൻ മെഗാസ്റ്റാറെത്തി; നാളുകൾക്ക് ശേഷം കൂടിക്കാഴ്ച

മധുവിനൊപ്പം മമ്മൂട്ടി
തിരുവനന്തപുരം: മലയാളത്തിന്റെ അനശ്വര നായകൻ മധുവിനെ സന്ദർശിച്ച് നടൻ മമ്മൂട്ടി. മധുവിന്റെ തിരുവനന്തപുരം കണ്ണമ്മൂലയിലെ വീട്ടിലെത്തിയാണ് മമ്മൂട്ടി സന്ദർശിച്ചത്.
മധുവിന്റെ മകൾ ഉമയും ഭർത്താവ് കൃഷ്ണകുമാറും ചേർന്ന് മമ്മൂട്ടിയെ സ്വീകരിച്ചു. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു.
സംസ്ഥാന സർക്കാർ സംഘടിപ്പിച്ച അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനത്തിന്റെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനാണ് മമ്മൂട്ടി തലസ്ഥാനത്തെത്തിയത്.










0 comments