പ്രചാരണം കല്ലുവെച്ച നുണ; ഇ എം രാധയെ പാർടി കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കുന്നു: സി കെ ഗുപ്തൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇഎംഎസിന്റെ മകൾ ഇ എം രാധയെ സിപിഐ എം തിരിഞ്ഞുനോക്കുന്നില്ലെന്ന് സോഷ്യൽ മീഡിയയിലൂടെ ചിലർ നടത്തുന്ന പ്രചാരണം കല്ലുവെച്ച നുണയെന്ന് ഭർത്താവ് സി കെ ഗുപ്തൻ.
പാർടി കണ്ണിലെ കൃഷ്ണമണി പോലെയാണ് രാധയെ സംരക്ഷിക്കുന്നത്. ചികിത്സാ സംബന്ധമായ ആശുപത്രിയിൽ നിന്നുമുള്ള ബില്ലുകൾ മുഴുവൻ അടയ്ക്കുന്നത് എകെജി സെൻ്ററിൽ നിന്നുമാണ്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ ആശുപത്രിയിൽ നിരവധി തവണ സന്ദർശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വസ്തുത ഇതായിരിക്കെ ഇഎംഎസിൻ്റെ കുടുംബത്തെ അപമാനിക്കുംവിധമുള്ള പ്രചാരവേലയിൽ ആരും കുടുങ്ങിപോകരുതെന്നും സി കെ ഗുപ്തൻ അഭ്യർഥിച്ചു.









0 comments