മലയാളി വിദ്യാർഥിനി ഓസ്ട്രേലിയയിൽ വാഹനാപകടത്തിൽ മരിച്ചു

കോട്ടയം : ഓസ്ട്രേലിയയിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥിനി മരിച്ചു. ഭരണങ്ങാനം തകടിയേൽ സോണിയുടെ മകൾ ഏർലിൻ സോണി (21)യാണ് മരിച്ചത്. എർലിൻ ഓടിച്ച കാർ വ്യാഴാഴ്ച പെർത്തിൽ അപകടത്തിൽപ്പെട്ടാണ് മരണം. സംസ്കാരം പെർത്തിൽ നടത്തും. ഒസ്ട്രേലിയയിൽ നാലാം വർഷ മെഡിക്കൽ വിദ്യാർഥിയാണ്.
15 വർഷത്തിലേറെയായി ഇവരുടെ കുടുംബം ഓസ്ട്രേലിയയിലാണ് താമസം. അമ്മ: ബീന. സഹോദരിമാർ : എവ്‍ലിൻ സോണി, എഡ്‌ലിൻ സോണി.









0 comments