ad
Deshabhimani

യുപിയിൽ മതപരിവർത്തനം ആരോപിച്ച് മലയാളി പാസ്റ്റർ അറസ്റ്റിൽ; പരാതിക്ക് പിന്നിൽ ബജ്‌റംഗ്ദൾ

up police
വെബ് ഡെസ്ക്

Published on Feb 23, 2026, 05:44 PM | 1 min read

ലഖ്നൗ: ഉത്തർപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് മലയാളി പാസ്റ്റർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയായ പാസ്റ്റർ ജോസ് തോമസ് ആണ് അറസ്റ്റിലായത്. ബജ്റംഗ്ദളിന്റെ പരാതിയിലാണ് നടപടി.


കഴിഞ്ഞമാസം കാൺപൂരിനടുത്ത് ഘാട്ടംപൂരിൽനിന്നും ബജ്രംഗദൾ പ്രവർത്തകരുടെ സമാന പരാതിയിൽ മലയാളിയായ പാസ്റ്റർ ആൽബിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജനുവരി 13നാണ്‌ ബജ്‌റംഗ്‌ദൾ ജില്ലാ കൺവീനർ ശുഭംശൗര്യ അഗ്നിഹോത്രിയുടെ പരാതിയിൽ തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയായ പാസ്റ്ററെയും കുടുംബത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട്‌ കുടുംബാംഗങ്ങളെ വിട്ടയച്ചു. ഒരാഴ്ചയ്ക്ക് ശേഷമാണ് ആൽബിന് ജാമ്യം ലഭിച്ചത്.


സമാന രീതിയിൽ മഹാരാഷ്ട്രയിൽ മതപരിവർത്തനം ആരോപിച്ച് സിഎസ്ഐ സഭ നാഗ്‌പുർ മിഷനിലെ വൈദികൻ സുധീറിനെയും കുടുംബത്തെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് വൈദികനും ഭാര്യയ്‌ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. സുധീർ, ഭാര്യ ജാസ്മിൻ ഉൾപ്പെടെ 11 പേർക്കാണ് വറൂട്‌ കോടതി ജാമ്യം അനുവദിച്ചത്. ക്രിസ്‌മസ്‌ പ്രാർഥന യോഗത്തിനിടെ നാഗ്‌പുർ ഷിംഗോഡിയിൽവച്ചാണ്‌ ഇവരെ പൊലീസ്‌ അറസ്റ്റു ചെയ്‌തത്‌. ബംജ്‌റംഗ്‌ ദൾ പ്രവർത്തകർ നൽകിയ പരാതിയിലായിരുന്നു നടപടി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home