ad
Deshabhimani

ഭരണത്തിലും പഠനത്തിലും 'മലയാളം'; ഔദ്യോ​ഗിക ഭാഷാ ബില്ലിൽ ഒപ്പുവെച്ച് ഗവർണർ

malayalam
വെബ് ഡെസ്ക്

Published on Mar 04, 2026, 05:21 PM | 1 min read

തിരുവനന്തപുരം : മലയാളം ഇനിമുതൽ കേരളത്തിന്റെ ഭരണഭാഷ. മലയാളം ഭരണഭാഷ ബില്ലിൽ ഒപ്പിട്ട് ഗവർണർ രാജേന്ദ്ര ആർലേക്കർ. അർധസർക്കാർ, പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങളിലെല്ലാം പുതിയ നിയമം നടപ്പിലാക്കും. ഗവർണർ ബില്ലിന് അംഗീകാരം നൽകിയതോടെ ഉടൻ നിയമമായി പ്രാബല്യത്തിൽ വരും.


ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ മലയാളം നിർബന്ധമാക്കുക, സർവകലാശാലാ പാഠ്യപദ്ധതിയിൽ മലയാളം ഒരു പേപ്പറായി പരിഗണിക്കുക, കോടതിഭാഷ - സർക്കാർ ഉത്തരവുകൾ തുടങ്ങിയവ മലയാളത്തിലാക്കുക, മലയാളം പഠനഭാഷയാക്കിയവർക്ക് പ്രൊഫഷണൽ കോഴ്‌സുകളിൽ സംവരണം നൽകുക, പി.എസ്.സി പരീക്ഷകൾ മലയാളത്തിലാക്കുക തുടങ്ങിയവയാണ് ബില്ലിലെ പ്രധാന നിർദേശങ്ങൾ.


1969ലെ കേരള ഔദ്യോഗിക ഭാഷാ ആക്ടിന് പകരമായി ഒരു സമഗ്ര മലയാള ഭാഷാ നിയമം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ മലയാളം പഠനം നിർബന്ധമാക്കും. കൂടാതെ, സർവകലാശാല പാഠ്യപദ്ധതികളിൽ മലയാളം ഒരു നിർബന്ധിത പേപ്പറായി പരിഗണിക്കുന്നതായിരിക്കും. സർക്കാർ ഉത്തരവുകളും കോടതി നടപടികളും മലയാളത്തിലാക്കും. അർധ സർക്കാർ, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളിലും ഈ നിയമം നടപ്പിലാക്കും.


മലയാള ഭാഷാ ബിൽ പാസാക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക നായകർ പ്രധാനമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. യുഡിഎഫ് ഭരണകാലത്ത് അവതരിപ്പിച്ചിരുന്നെങ്കിലും അം​ഗീകാരം ലഭിച്ചില്ല. സംസ്ഥാന സർക്കാർ വിപുലമായ ചർച്ചകൾക്ക് ശേഷം പുതിയ ബിൽ തയ്യാറാക്കി ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിക്കുകയായിരുന്നു. മലയാള ഭാഷ ബില്ലിനെതിരെ കര്‍ണാടക സർക്കാറടക്കം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണ് ഈ നടപടിയെന്നായിരുന്നു കർണാടക സർക്കാരിന്റെ വാദം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home