യുഡിഎഫിന്‌ മനോരമയുടെ ഉപകാരസ്മരണ

malayala manorama support on udf
വെബ് ഡെസ്ക്

Published on Oct 11, 2025, 01:07 AM | 1 min read

തിരുവനന്തപുരം

ജനങ്ങളുമായി നേരിട്ടുബന്ധമുള്ള സുപ്രധാനമായ 21 ബില്ലായിരുന്നു ഇത്തവണ നിയമസഭാ സമ്മേളനത്തിലെ പ്രധാന അജൻഡ. പ്രതിപക്ഷം അലങ്കോലമാക്കിയിട്ടും ബില്ലുകൾ പാസ്സായതിലെ യുഡിഎഫ്‌ അസഹിഷ്‌ണുത ‘സ്വന്തം വാർത്ത’യാക്കി മനോരമയുടെ ഉപകാരസ്‌മരണ.


അടിയന്തര കാര്യമല്ലെങ്കിലും ഏതെങ്കിലും വിഷയത്തിൽ ദിവസവും അടിയന്തരപ്രമേയം കൊണ്ടുവരികയാണ്‌ കടമ എന്നതാണ്‌ പ്രതിപക്ഷസമീപനം.


സഭ തുടങ്ങിയ ദിവസം അന്തരിച്ച നേതാക്കൾക്കുള്ള അനുശോചനമായിരുന്നതിനാൽ അടിയന്തര പ്രമേയത്തിന്‌ അവസരമുണ്ടായില്ല. സെപ്‌തംബർ 16, 17, 18 ദിവസങ്ങളിൽ പ്രതിപക്ഷ നോട്ടീസ്‌ സർക്കാർ അംഗീകരിച്ച്‌ ചർച്ച ചെയ്തത്‌ പ്രതിപക്ഷത്തെ കുടുക്കി. മൂന്നുദിവസവും ഇറങ്ങിപ്പോയി. 19ന്‌ കോടതിയിലുള്ള വിഷയമായതിനാൽ സ്‌പീക്കർ നോട്ടീസ്‌ സ്വീകരിച്ചില്ല. അതിന്റെ പേരിൽ ബഹളമായി. 29നും അടിയന്തരപ്രമേയം ചർച്ചചെയ്‌തു. 30ന്‌ ചർച്ചയ്‌ക്ക്‌ സ്‌പീക്കർ സമ്മതിക്കില്ലെന്ന്‌ ഉറപ്പുള്ള വിഷയവുമായി വന്നു. സബ്‌മിഷനാകാമെന്ന്‌ സ്‌പീക്കർ പറഞ്ഞതോടെ മുൻകൂട്ടി തയ്യാറാക്കിയ ബാനറുമായി ബഹളം. ആറുമുതൽ ചർച്ചയ്‌ക്ക്‌ നോട്ടീസ്‌ പോലും നൽകാതെ സഭ അലങ്കോലമാക്കാൻ ശ്രമം.


എന്നിട്ടും മുൻനിശ്‌ചയപ്രകാരം സഭയിൽ 10 ദിവസവും ബില്ലുകൾ വന്നു. വ്യാഴാഴ്‌ച പ്രതിപക്ഷം വാച്ച്‌ ആൻഡ്‌ വാർഡിനെ ആക്രമിച്ചതോടെ സമ്മേളനം പിരിഞ്ഞു. വെള്ളിയാഴ്‌ചത്തെ ബില്ലുകളും അന്നുതന്നെ പാസ്സാക്കി. ചരിത്രപ്രധാനമായ നിയമനിർമാണത്തിൽ യുഡിഎഫ്‌ എംഎൽഎമാർ പങ്കെടുക്കാതിരുന്നിട്ടും ബില്ലുകൾ അവതരിപ്പിച്ചതിലുള്ള അസഹിഷ്‌ണുതയാണ്‌ ‘ദോശ ചുടുംപോലെ ബിൽ’ എന്ന പ്രയോഗത്തിലൂടെ പ്രകടമായത്‌.



deshabhimani section

Related News

View More
0 comments
Sort by

Home