print edition മുഖക്കുരു മാറാൻ എഫ് ട്യൂൺ നിർദേശിച്ച് ഡോക്ടർ; യുവതിയുടെ വെളിപ്പെടുത്തൽ

സുധ സുന്ദരൻ
Published on Nov 28, 2026, 12:31 AM | 1 min read
മലപ്പുറം: ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന മെർക്കുറി അടങ്ങിയ എഫ് ട്യൂൺ ഫേസ് ക്രീം എഴുതിനൽകി സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ. വിവാഹത്തിനുമുമ്പ് മുഖക്കുരു മാറ്റാൻ തൃക്കണ്ടിയൂർ അമൃത മെഡിക്കൽസിലെത്തിയ യുവതിയ്‌ക്കാണ് ,ഡോ. എസ് ആർ ബാലകൃഷ്ണൻ നായർ എഫ് ട്യൂൺ ക്രീം എഴുതിനൽകിയത്.ഇതേ സ്ഥാപനത്തിന്റെ മെഡിക്കൽ സ്റ്റോറിൽനിന്നാണ് ക്രീം വാങ്ങിയതെന്ന് യുവതി പറഞ്ഞു.
സ്റ്റോക്ക് ഇല്ലാത്തതിനാൽ രണ്ടുദിവസം കഴിഞ്ഞാണ് കിട്ടിയത്. നിരവധി പേർ ഉപയോഗിക്കുന്നുണ്ടെന്നും നല്ല മാറ്റമുണ്ടാക്കുന്ന ക്രീമാണെന്നും മെഡിക്കൽ ഷോപ്പുകാരും പറഞ്ഞു. വെളുപ്പ് കൂടിയപ്പോൾ മറ്റൊരു ഡോക്-ടറെ കാണിച്ചു. അപ്പോഴാണ് ക്രീം ഉപയോഗിക്കരുതെന്ന് നിർദേശിച്ചത്. പകരം മറ്റൊരു ഓയിൻമെന്റ് നൽകി. ഡോക്ടർ നിർദേശിച്ചതുകൊണ്ടാണ് പേടിയില്ലാതെ വിശ്വാസത്തോടെ ഉപയോഗിച്ചതെന്നും യുവതി പറഞ്ഞു.
ചെമ്മാട്ടെ വീട്ടിൽ നടത്തുന്ന ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയവർക്കും ഡോ. എസ് ആർ ബാലകൃഷ്-ണൻ നായർ എഫ് ട്യൂൺ ക്രീം എഴുതി നൽകിയിട്ടുണ്ട്. ക്ലിനിക്കിന് അടുത്തുള്ള മെഡിക്കൽ ഷോപ്പുകളിൽ ക്രീം ലഭ്യമായിരുന്നു.
മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ഡോക്ടർ
തിരൂർ: താൽക്കാലിക ചർമകാന്തിക്ക് സമീപിച്ച ചിലർക്ക് പരിമിത കാലയളവിലേക്ക് വൈദ്യനിർദേശ പ്രകാരമല്ലാതെ സ്വയം ഉപയോഗിക്കരുതെന്ന മുന്നറിയിപ്പോടെയാണ് ക്രീം നിർദേശിച്ചതെന്ന് ഡോ. എസ് ആർ ബാലകൃഷ്-ണൻ നായർ വാർത്താക്കുറിപ്പിൽ പറഞ്ഞു. ഉൽപ്പന്നത്തിൽ അനുവദനീയമല്ലാത്ത അളവിൽ മെർക്കുറി അടങ്ങിയിട്ടുണ്ടെന്നും ആരോഗ്യത്തിന് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും പ്രചരിച്ച നിമിഷംമുതൽ നിർദേശിക്കുന്നത് നിർത്തിവച്ചിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു.








0 comments