Deshabhimani

print edition സപ്ലൈകോയിലെ നിയമനവും പ്രൊമോഷനും അട്ടിമറിക്കാൻ നീക്കം

supplyco
വെബ് ഡെസ്ക്

Published on Nov 28, 2026, 12:40 AM | 1 min read

തിരുവനന്തപുരം: സപ്ലൈകോ ജീവനക്കാരുടെ നിയമനവും പ്രൊമോഷനും അട്ടിമറിക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നതെന്ന്‌ സിവിൽ സപ്ലൈസ്‌ കോർപറേഷൻ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി. കോമൺ സർവീസ് റൂളിലെ അപാകതകൾ പരിഹരിക്കാതെ, പ്രശ്‌നങ്ങൾക്ക്‌ കാരണം എഎസ്‌എം തസ്‌തികയിലെ യോഗ്യതയും ജൂനിയർ അസിസ്റ്റന്റ് തസ്തികയിലെ യോഗ്യതക്കുറവും ആണെന്നുള്ള നിഗമനം അംഗീകരിക്കാനാകില്ല. നിരവധി തവണ കത്ത് നൽകിയിരുന്നു. വിഷയത്തിൽ ഹൈക്കോടതിയിൽ കേസുകളുമുണ്ട്‌. എന്നാൽ ഇതൊന്നും പരിഹരിക്കുന്നില്ല.


ജീവനക്കാർക്ക് സമയബന്ധിതമായി എജിഎം വരെയുള്ള തസ്‌തികയിൽ സീനിയോറിറ്റി അടിസ്ഥാനത്തിൽ പ്രൊമോഷൻ നൽകണമെന്ന ആവശ്യം നടപ്പാക്കാത്തതാണ്‌ യഥാർഥ പ്രശ്‌നം. യൂണിയനുകളുടെ യോഗം വിളിച്ച്‌ കോമൺ സർവീസ് റൂളിലെ അപാകത പരിഹരിക്കാൻ തയ്യാറായില്ലെങ്കിൽ പണിമുടക്ക് അടക്കമുള്ള സമരങ്ങൾക്ക്‌ തയ്യാറാകും. സീനിയോറിറ്റി അടിസ്ഥാനപ്പെടുത്തി അധിക യോഗ്യത ഒഴിവാക്കി പ്രൊമോഷൻ നൽകണമെന്ന് യൂണിയൻ പ്രസിഡന്റ്‌ എസ്‌ ശർമയും ജനറൽ സെക്രട്ടറി കെ ആർ ബൈജുവും ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Deshabhimani

03

print edition പൊലീസ്‌ സ്‌റ്റേഷനിൽ ജന്മഭൂമിക്ക്‌ ‘ആഹാ’, 
ജയിലിൽ ദേശാഭിമാനിക്ക്‌ ‘ഓഹോ ’
Kodikunnil Suresh flex board destroyed

06

print edition കൊടിക്കുന്നിലിന്റെ ഫ്ലക്‌സ്‌ നശിപ്പിച്ചു; മണ്ഡലം പ്രസിഡന്റ്‌ ഒന്നാംപ്രതി; കോൺഗ്രസ് തമ്മിലടി തെരുവിൽ
deshabhimani section

Recommended

Deshabhimani
Home