അർധ നഗ്നനാക്കി നായയുടെ ബെൽറ്റ് കഴുത്തിൽ കെട്ടി മുട്ടിൽ നടത്തി; ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിൽ അതിക്രൂര തൊഴിലാളി ചൂഷണം

കൊച്ചി : കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്സ് എന്ന സ്ഥാപനത്തില്‍ തൊഴിലാളികളെ അതിക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ജീവനക്കാരെ വസ്ത്രങ്ങള്‍ അഴിപ്പിച്ച് അർധ നഗ്നനാക്കി, നായയുടെ ബെല്‍റ്റ് കഴുത്തില്‍ കെട്ടി, മുട്ടില്‍ ഇഴഞ്ഞ് നാണയം നക്കിയെടുപ്പിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വീടുകളില്‍ ഉല്‍പ്പന്നങ്ങളുമായി വില്‍പ്പനയ്ക്ക് എത്തുന്ന യുവാക്കളാണ് ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിൽ പ്രധാനമായും ജോലി ചെയ്യുന്നത്. എറണാകുളം ജില്ലയില്‍ വിവിധ ശാഖകളുള്ള സ്ഥാപനത്തിന്റെ കലൂര്‍ ജനതാ റോഡിലെ ശാഖയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. തൊഴിലാളികള്‍ക്ക് നല്‍കുന്ന ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നാൽ ക്രൂരമായ ശിക്ഷകളാണ് നേരിടേണ്ടി വരിക. പരാതിയുടെ മേൽ അന്വേഷണം ഗൗരവമായെടുത്ത് മുന്നോട്ട് പോകുമെന്ന് പൊലീസ് അധികൃതർ അറിയിച്ചു.








0 comments