ad
Deshabhimani

പരാതിക്കാരി കോടതിയിൽ മൊഴിമാറ്റി; എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസ് തീർപ്പാക്കി

Eldose P Kunnapillil
വെബ് ഡെസ്ക്

Published on May 26, 2026, 05:18 PM | 1 min read

തിരുവനന്തപുരം: പെരുമ്പാവൂർ മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസ് തീർപ്പാക്കി. പരാതിക്കാരി അടക്കം മൊഴിമാറ്റിയതിന് പിന്നാലെയാണ് നെയ്യാറ്റിൻകര കോടതി കേസ് തീർപ്പാക്കിയത്. എൽദോസ് കുന്നപ്പിള്ളി തന്നെ പീഡിപ്പിച്ചിട്ടില്ല എന്നാണ് പരാതിക്കാരി മൊഴി മാറ്റിയത്.


2022 സെപ്റ്റംബർ 28നാണു ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ യുവതി എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതി നൽകിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ഉപദ്രവിച്ചെന്നും പിന്നീട് കാറിൽ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോൾ വീണ്ടും ഉപദ്രവിച്ചെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home