ad
Deshabhimani

പന്ത്രണ്ടുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ

madrasa-teacher
വെബ് ഡെസ്ക്

Published on Jun 22, 2025, 04:06 PM | 1 min read

കൊണ്ടോട്ടി: പന്ത്രണ്ട് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. പെരിന്തൽമണ്ണ കൊളത്തൂർ കൊണ്ടെത്ത് മുഹമ്മദ് അശ്‌റഫ് (33)നെയാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് കൊണ്ടോട്ടി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി കെ സന്തോഷിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ പി എം ഷമീർ, സിവിൽ പൊലീസ് ഓഫീസർമാരായ അമർനാഥ്‌, ഋഷികേശ്, അബ്ദുള്ള ബാബു, ശുഭ, അജിത് കുമാർ എന്നിവർ അടങ്ങിയ സംഘം അധ്യാപകനെ പിടികൂടിയത്.


കഴിഞ്ഞ നവംബറിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കുട്ടി പരാതി നൽകിയതിന് പിന്നാലെ അധ്യാപകൻ ഒളിവിൽ പോയതായിരുന്നു. ഡൽഹി, അജ്മീർ, ഹൈദരാബാദ്, ഏർവാടി, മംഗളുരു തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ ഒളിച്ച് താമസിച്ചു. മദ്രസ വിദ്യാർഥികളെ പീഡിപ്പിച്ചതിന് കണ്ണൂരിൽ രണ്ടും തിരൂരിൽ ഒരു കേസും ഇയാൾക്കെതിരെ നിലവിലുണ്ട്. പ്രതിയെ മലപ്പുറം കോടതിയിൽ ഹാജരാക്കി മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home