ad
Deshabhimani

ട്രംപ് അന്താരാഷ്ട്ര കുറ്റവാളി, മോദിക്ക് നുണയന്മാരുടെ രാജകുമാരൻ പട്ടം; തുറന്നടിച്ച് എംഎ ബേബി

MA Baby.jpg
വെബ് ഡെസ്ക്

Published on Feb 17, 2026, 10:30 AM | 1 min read

ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുമെതിരെ കടുത്ത വിമർശനവുമായി സിപിഐ എം ജനറൽ സെക്രട്ടറി എംഎ ബേബി. ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയ്ക്കുണ്ടായിരുന്ന അന്തസ്സ് മോദി ഭരണത്തിൽ ഇല്ലാതായെന്നും ട്രംപിന് മുന്നിൽ ഇന്ത്യ കീഴടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.


ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര കുറ്റവാളിയാണ് ഡൊണാൾഡ് ട്രംപ്. എന്നാൽ ട്രംപും മോദിയും തമ്മിൽ 'അളിയനും മച്ചാനും' കളിക്കുകയാണ്. പച്ചക്കള്ളം പറയുന്നതിൽ മോദിയെ കടത്തിവെട്ടാൻ ആരുമില്ല.


ചേരിചേരാ രാജ്യങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ഇന്ത്യ ഇപ്പോൾ അമേരിക്കയുടെ വിനീത വിധേയരായി മാറിയിരിക്കുന്നു. കേരളത്തിലെ ജനക്ഷേമകരമായ പ്രവർത്തനങ്ങൾക്കെതിരെ നുണപ്രചാരണം നടത്തുന്ന ബിജെപി-കോൺഗ്രസ് നീക്കങ്ങളെ ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യനേഷ് കുമാറിനെതിരെയും എംഎ ബേബി വിമർശനമുന്നയിച്ചു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് കമ്മീഷൻ പ്രവർത്തിക്കുന്നത്.


ഇടത് സർക്കാരിന്റെ ഭരണത്തുടർച്ച ഉറപ്പാക്കാൻ എൽഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് നിലവിലെ പ്രധാന കടമയെന്നും അദ്ദേഹം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home