ad
Deshabhimani

യുഡിഎഫ് സ്പോൺസർമാരെ ഉപയോഗിച്ച് വയനാട്ടിൽ വീട് വച്ച് കൊടുക്കണമായിരുന്നു: എം വിജിൻ

Vijin.jpg
വെബ് ഡെസ്ക്

Published on Sep 24, 2026, 01:33 PM | 1 min read

തിരുവനന്തപുരം: യുഡിഎഫ് സ്പോൺസർമാരെ ഉപയോഗിച്ച് വയനാട്ടിൽ വീട് വച്ച് കൊടുക്കണമായിരുന്നു എന്ന് എം വിജിൻ എംഎൽഎ. അജ്ഞാത സ്‌പോൺസറെ കണ്ടെത്താമെന്ന പേരിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച ചിത്രം വര മത്സരം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


സ്പോൺസർ ആരാണെന്ന് അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താല്പര്യമുണ്ട്. മംഗലാപുരത്ത് പോയത് ആരെ കാണാനാണെന്നും ആരാണ് അതിന് പണം മുടക്കിയതെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തണം. മലപ്പുറത്ത് പോയ യാത്ര സ്പോൺസർ ചെയ്തത് ആരാണെന്ന് വെളിപ്പെടുത്തണം.


15 ഓളം തവണ മാധ്യമപ്രവർത്തകർ ആ ചോദ്യം ചോദിച്ചു. എന്നാൽ അതിനോടൊക്കെ മുഖ്യമന്ത്രി നാടകം കളിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘മുഖ്യമന്ത്രിയുടെ അജ്ഞാത സ്‌പോൺസർമാരുടെ മുഖം വരയ്‌ക്കൂ, സമ്മാനം നേടൂ’ എന്ന പേരിലാണ് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.


ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ ഉരുണ്ടുകളിക്കുന്ന വിഡി സതീശനെ വ്യക്തമായി കാണാനായി. മുഖ്യമന്ത്രിയുടെ ചാർട്ടേഡ്‌ വിമാനയാത്രയും ഷാജിയുടെ റേഞ്ച്‌ റോവർ കറക്കവും മന്ത്രിമാരുടെ വിദേശയാത്രയും എല്ലാ മാധ്യമങ്ങളിൽ നിന്നും ചോദ്യശരങ്ങളായി ഉയർന്നപ്പോൾ മുഖം കൊണ്ട്‌ കോക്രി കാണിക്കാലും പുഛഭാവം ചൊരിയലുമാണ്‌ സതീശൻ നടത്തിയത്‌. ഫയലുകെട്ടലും അഴിക്കലും അതിനിടയിലെ പതിവുകാഴ്‌ചയുമായി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home