നിലമ്പൂർ ആയിഷയെ സന്ദർശിച്ച് എം വി ഗോവിന്ദൻ

MV Govindan visits Nilambur Ayisha

ഫോട്ടോ: മിഥുൻ അനില മിത്രൻ

വെബ് ഡെസ്ക്

Published on Jun 07, 2025, 12:35 PM | 1 min read

നിലമ്പൂർ : സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിലമ്പൂർ ആയിഷയെ സന്ദർശിച്ചു. പെരുന്നാൾ ദിവസം ആയിഷയുടെ വസതിയിൽ എത്തിയാണ് എം വി ​ഗോവിന്ദൻ ആയിഷയെ കണ്ടത്. ഓരോ പാർട്ടിപ്രവർത്തകനും ഊർജം പകരുന്ന സ്രോതസ് ആണ് നിലമ്പൂർ ആയിഷയെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. പാർട്ടി എല്ലാക്കാലത്തും ഒപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ മണ്ഡലമായ തളിപ്പറമ്പിൽ നടക്കാനിരിക്കുന്ന ഹാപ്പിനെസ്സ് ഫെസ്റ്റിവൽ ‌പരിപാടിയിലേക്ക് നിലമ്പൂർ ആയിഷയെ അദ്ദേഹം മുൻകൂട്ടി ക്ഷണിച്ചു.


MV Govindan visits Nilambur Ayishഫോട്ടോ: മിഥുൻ അനില മിത്രൻ


സ്വരാജ് ആശുപത്രിയിൽ എത്തി തന്നെ സന്ദർശിച്ച വിവരവും പിന്നീട് സ്വീകരണ കേന്ദ്രത്തിലെത്തി കണ്ട വിവരവും ആയിഷ പറഞ്ഞു. സുഖവിവരങ്ങൾ തിരക്കി ആയിഷയുടെ കുടുംബത്തെയും സന്ദർശിച്ച ശേഷമാണ് എം വി ഗോവിന്ദൻ വീട്ടിൽ നിന്ന് മടങ്ങിയത്.



deshabhimani section

Related News

View More
0 comments
Sort by

Home