നിമിഷപ്രിയ കേസിൽ ഫലപ്രദമായ ഇടപെടൽ
കാന്തപുരത്തിന്റേത് മാനവികത ഉയർത്തിപ്പിടിക്കുന്ന ഇടപെടൽ : എം വി ഗോവിന്ദൻ

കോഴിക്കോട്
മനുഷ്യത്വവും മതനിരപേക്ഷമൂല്യവുമാണ് കേരളത്തിന്റെ അടിസ്ഥാനമെന്ന സന്ദേശം ലോകത്തിന് കൈമാറാൻ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർക്ക് സാധിച്ചുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. നിമിഷപ്രിയ കേസിൽ ഫലപ്രദമായ ഇടപെടൽ നടത്തിയ കാന്തപുരത്തെ മർക്കസിൽ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിമിഷപ്രിയ കേസിൽ വിധി നടപ്പാക്കുന്നുവെന്ന് വന്നപ്പോൾ കാന്തപുരം ഇടപെട്ടു. തുടർ ചർച്ചയ്‌ക്കാവശ്യമായ ഇടപെടൽ നടത്തുമെന്നാണ് അദ്ദേഹം അറിയിച്ചത്. ഇസ്ലാമിക നിയമപ്രകാരം പ്രായശ്ചിത്തം ചെയ്യുന്നവരെ മോചിപ്പിക്കാനാകുമെന്ന കാഴ്ചപ്പാടാണ് കാന്തപുരം പങ്കുവച്ചത്.
വർഗീയ ധ്രുവീകരണത്തിനുവേണ്ടിയുള്ള പലവിധ ശ്രമങ്ങൾക്കിടയിലും മാനവികത ഉയർത്തിപ്പിടിക്കുന്ന ഇടപെടലാണ് കാന്തപുരത്തിന്റേതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.സിപിഐ എം ജില്ല സെക്രട്ടറി എം മെഹബൂബും ഒപ്പമുണ്ടായിരുന്നു.









0 comments