ad
Deshabhimani

രണ്ടു കോടി രൂപ വാങ്ങിയതും തിരികെ കൊടുത്തതും എങ്ങനെയന്ന് ആന്റോ ആന്റണി വ്യക്തമാക്കണം;എം വി ഗോവിന്ദൻ

mvg
വെബ് ഡെസ്ക്

Published on Feb 08, 2026, 01:13 PM | 1 min read

വടകര:സ്വകാര്യപണമിണപാട് സ്ഥാപനത്തിൽനിന്ന് രണ്ടുകോടി രൂപ വാങ്ങിയതും പിന്നീട് തുക തിരികെ കൊടുത്തതും എങ്ങനെയെന്ന് ആന്റോ ആന്റണി എം പി വ്യക്തമാക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. എൽ ഡി എഫ് വടക്കൻ മേഖലാ വികസന മുന്നേറ്റജാഥയുടെ ഭാഗമായി വടകരയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ആവശ്യം.


സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് രണ്ടുകോടി രൂപ വാങ്ങിയതും തിരികെ നൽകിയതും ഏത് രീതിയിലാണെന്ന് ആന്റോ ആന്റണി രേഖാമൂലം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബാങ്ക് അക്കൗണ്ട് വഴിയല്ലാതെ പണമായിട്ടാണ് ഈ ഇടപാട് നടന്നതെങ്കിൽ അത് കള്ളപ്പണമാണെന്നത് നിശ്ചയമാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച പരിധിയിൽ കൂടുതൽ തുക ഒരു മണ്ഡലത്തിൽ ചെലവഴിക്കാൻ കഴിയില്ല.


അതല്ലാതെയാണ് പണം ചിലവഴിച്ചതെങ്കിൽ ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അടൂർ പ്രകാശിനെ ചോദ്യം ചെയ്തതോടെ സംഭവത്തിന്റെ വ്യാപ്തി വർധിച്ചിരിക്കുകയാണെന്നും പറഞ്ഞു.


അന്വേഷണം തങ്ങളിലേക്ക് എത്തുമെന്ന് കണ്ടപ്പോഴാണ് അന്വേഷണ സംഘത്തിനെതിരെ തിരിഞ്ഞുംകുറ്റപത്രം വേഗത്തിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടും കോൺഗ്രസ് തിടുക്കം കൂട്ടി തുടങ്ങിയത്. അന്വേഷണം ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്നതാണ്. ഭയന്ന് അതിനെ വെല്ലുവിളിക്കയാണ്.


Related News

ജമാഅത്തെ ഇസ്ലാമിക്കെതിരെയുള്ള സമസ്തയുടെ കർശന നിലപാടിന്റെ പശ്ചാത്തലത്തിൽ മുസ്ലീം ലീഗ് തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വോട്ടിന് വേണ്ടി വർഗീയ ശക്തികളെ കൂട്ടുപിടിക്കുന്ന സമീപനമാണ് കോൺഗ്രസും ലീഗും സ്വീകരിക്കുന്നതെന്നും, 'കോലീബി-ജമാഅത്തെ ഇസ്ലാമി'സഖ്യത്തിന്റെ പ്രധാന കോർഡിനേറ്റർ വി ഡി സതീശനാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


കേരളത്തിൻ്റെ വികസനത്തെക്കുറിച്ച് തുറന്നു ചർച്ച നടത്താൻ വി ഡി സതീശന് ഭയമാണ്. നുണ പറയുന്ന രോഗമാണ് വി ഡി സതീശന്. ഇത്രയും നുണ പറയുന്ന പ്രതിപക്ഷ നേതാവിനെ കേരളം കണ്ടിട്ടില്ലെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.


ഞായറാഴ്ച കൊയിലാണ്ടിയിൽ നിന്നാരംഭിക്കുന്ന ജാഥ എലത്തൂർ, കുന്ദമംഗലം, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത് എന്നിവിടങ്ങളിൽ പര്യടനം നടത്തും. കോഴിക്കോട് നോർത്ത് – കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിൽ സംയുക്തമായാണ് പൊതുയോഗം സംഘടിപ്പിക്കുക




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home