ad
Deshabhimani

print edition ദുരന്തനിവാരണ പ്രവർത്തനം ദുരന്തമായി; എം വി ഗോവിന്ദൻ

mvgovindan
വെബ് ഡെസ്ക്

Published on Aug 09, 2026, 01:30 AM | 1 min read

കണ്ണൂർ : സംസ്ഥാന സർക്കാരിന്റെ ദുരന്തനിവാരണ പ്രവർത്തനംതന്നെ ദുരന്തമായി മാറിയെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അപകടസമയത്ത്‌ ഉണർന്നുപ്രവർത്തിക്കേണ്ട വകുപ്പുകൾ ഏകോപിച്ച്‌ പ്രവർത്തിച്ചില്ല. പയ്യന്നൂർ തഹസിൽദാരെ നീക്കിയ നടപടിയിലൂടെ സർക്കാർ വീഴ്‌ച അവർതന്നെ സമ്മതിച്ചു.

പുളിങ്ങോത്ത്‌ രാജേഷിന്‌ സ്വന്തം ജീവൻ നഷ്ടമായത്‌ മറ്റൊരാളെ രക്ഷിക്കുന്നതിനിടയിലാണ്‌. എന്നാൽ, സ്വയം തയ്യാറായി വരുന്ന രക്ഷാപ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തകരുടെയും ഉത്തരവാദിത്വം അവരവർക്കുതന്നെയാണെന്നാണ്‌ മന്ത്രി സണ്ണി ജോസഫ്‌ പറഞ്ഞത്‌. സർക്കാർ ഉത്തരവാദിത്വം ഏൽക്കില്ല എന്നുവന്നാൽ ആരാണ്‌ സന്നദ്ധപ്രവർത്തനത്തിന്‌ തയ്യാറാവുക. രക്ഷാപ്രവർത്തകരെ ചേർത്തുപിടിച്ചാണ്‌ എൽഡിഎഫ്‌ സർക്കാർ മുന്നോട്ടുപോയിരുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home