ad
Deshabhimani

മഴവിൽ സഖ്യത്തിന്റെ സമരത്തെ തുറന്നുകാണിക്കും; നടപടി എടുക്കേണ്ടത് കേന്ദ്രസർക്കാർ: എം വി ​ഗോവിന്ദൻ

mvgovindan
വെബ് ഡെസ്ക്

Published on Mar 21, 2025, 04:11 PM | 1 min read

തിരുവനന്തപുരം : ആശാ വർക്കർമാരെ ഉപയോ​ഗിച്ച് യുഡിഎഫും ബിജെപിയും എസ്‍യുസിഐയും ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും എല്ലാം ഉൾപ്പെടുന്ന മഴവിൽ സഖ്യം നടത്തുന്ന സമരത്തെ തുറന്നുകാണിക്കുകയാണ് സിപിഐ എം എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. സമരം നടത്താനുള്ള അവകാശം ജനാധിപത്യപരമാണ്. ആ സമരങ്ങളെ ആരും എതിർക്കുന്നില്ല. പക്ഷേ സമരം എന്താണ് ലക്ഷ്യം വെക്കുന്നതെന്ന് പാർടിക്ക് കൃത്യമായി അറിയാം. അത് ഇടതുപക്ഷ വിരുദ്ധ സമരമാക്കി രൂപപ്പെടുത്താനാണ് മാധ്യമങ്ങളും ബൂർഷ്വാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ശ്രമിക്കുന്നത്. യുഡിഎഫും ബിജെപിയും അതിന്റെ പിന്നിലാണ്.


ഒരു മഴവിൽ സഖ്യം തന്നെ ഇവർ ചേർന്ന് രൂപപ്പെടുത്തിയിട്ടുണ്ട്. മാധ്യമങ്ങളെല്ലാം തന്നെ അതിന്റെ ഭാ​ഗമായി നിൽക്കുകയാണ്. ആ സമരത്തെ ജനാധിപത്യപരമായി തന്നെയാണ് കാണുന്നത്. പക്ഷേ ആശാ വർക്കർമാരെ ഉപയോ​ഗിച്ച് എസ്‍യുസിഐയും ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഉൾപ്പെടെ നിങ്ങളെല്ലാം ചേർന്ന് നടത്തിക്കൊണ്ടിരിക്കുന്ന ഈ രീതിയെ ഞങ്ങൾ തുറന്നുകാണിക്കുകയാണ്. എല്ലാവരും ചേർന്നുകൊണ്ടാണ് ഈ സമരത്തെ ഇത്തരത്തിൽ മുന്നോട്ടുകൊണ്ടുപോകുന്നത്. ആശാ വർക്കർമാരുടെ സമരം രാജ്യവ്യാപകമായി നടക്കുന്നതിന്റെ ഭാ​ഗമായുള്ളതാണ്. ഇതിനെ കേന്ദ്ര സർക്കാരാണ് നടപടി സ്വീകരിക്കേണ്ടത്. കേന്ദ്ര പദ്ധതിയുടെ ഭാ​ഗമാണിത്. കേരളത്തിലാണ് ആശമാർക്ക് ഏറ്റവുമധികം തുക ഹോണറേറിയം ലഭിക്കുന്നത് എന്നതും വസ്തുതയാണ്. സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്. പക്ഷേ നിലവിൽ സമരത്തെ നയിക്കുന്നത് സർക്കാർ വിരുദ്ധ ശക്തികളാണ്. അതിനെ സിപിഐ എം തുറന്നുകാട്ടുന്നുണ്ട്.


ആരോ​ഗ്യമന്ത്രിയുടെ സന്ദർശനം മാധ്യമങ്ങളെല്ലാം കൂടി കെട്ടിച്ചമച്ച വാർത്തയാണ്. മാധ്യമ സൃഷ്ടിയാണ് പല വാർത്തകളും. ചർച്ചയ്ക്കാണ് പോയതെന്ന് എവിടെയും പറഞ്ഞിട്ടില്ല. പക്ഷേ വാർത്ത മുമ്പേ തന്നേ കൊടുത്തു. പോകുന്നതിന് മുമ്പ് തന്നെ മന്ത്രിയെ കാണാൻ അനുവാദം ചോദിച്ചിരുന്നു. പക്ഷേ സമയമുണ്ടായിട്ടും കാണാൻ കേന്ദ്രമന്ത്രി ശ്രമിച്ചില്ല. പക്ഷേ മാധ്യമങ്ങൾ വാർത്ത നൽകിയത് കാണാതെ വന്നു എന്ന തരത്തിലാണ്. ഇത്തരത്തിൽ നെ​ഗറ്റീവ് വാർത്തകളുണ്ടാക്കാനാണ് മാധ്യമങ്ങളെല്ലാം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കാണാൻ കൂട്ടാക്കാത്ത മന്ത്രിയെപ്പറ്റി വിമർശനമില്ല, സംസ്ഥാന മന്ത്രിക്കാണ് പഴി മുഴുവനെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home