print edition പറയുന്നതിൽ ഗ്യാരന്റിയുള്ള സർക്കാർ: എം വി ഗോവിന്ദൻ

കണ്ണൂർ : അസാധ്യമെന്നുകണ്ട പലതും സാധ്യമാക്കിയ സർക്കാരാണ് പിണറായിയുടേതെന്ന് കേരളം കൃത്യമായി വിലയിരുത്തുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ചെയ്യാനാകുന്നതു മാത്രം പറയുന്ന, പറയുന്നത് നടപ്പാക്കുമെന്ന ഗ്യാരന്റിയുമുള്ള സർക്കാരെന്നതാണ് പ്രത്യേകതയെന്നും അഴീക്കോടൻ മന്ദിരം ഉദ്‌ഘാടനച്ചടങ്ങിലെ അധ്യക്ഷ പ്രസംഗത്തിൽ എം വി ഗോവിന്ദൻ പറഞ്ഞു.
അതിദാരിദ്ര്യം അവസാനിപ്പിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. പ്രത്യേക നിയമസഭാ സമ്മേളനംനടത്തി നവംബർ ഒന്നിന് ഇൗ പ്രഖ്യാപനം നടത്തും. നിതി ആയോഗിന്റെ കണക്കുപ്രകാരമുള്ള 64,006 കുടുംബങ്ങളെയാണ് സർക്കാർ അതിദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ചത്. എല്ലാ മേഖലയിലും ഇൗ മാറ്റം കാണാം.
വ്യവസായമേഖലയിൽ മൂന്നര ലക്ഷം സംരംഭം തുടങ്ങി. ലക്ഷക്കണക്കിനാളുകൾക്ക് തൊഴിൽ നൽകി. സംരംഭമേഖലയിൽ ഒന്നാംസ്ഥാനത്തെത്തി. കെ ഡിസ്‌ക് വഴി ഇനിയും കൂടുതൽപേർക്ക് തൊഴിൽ നൽകാനാകും. പശ്ചാത്തലസൗകര്യ വികസനത്തിൽ കിഫ്‌ബി വഴി തൊണ്ണൂറായിരം കോടി രൂപ ബജറ്റിനുപുറത്ത് വിനിയോഗിച്ചു. പാർപ്പിട പ്രശ്‌നം പരിഹരിക്കാൻ അഞ്ചു ലക്ഷം പേർക്ക് വീട് നൽകി. ഇനിയും വീടില്ലാത്തവർക്കെല്ലാം വീട് നൽകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments