print edition കേന്ദ്രം തഴഞ്ഞിട്ടും കേരളം മികച്ചനിലയിൽ : എം വി ഗോവിന്ദൻ

തളിപ്പറമ്പ്
അർഹമായ ഗ്രാന്റുപോലും അനുവദിക്കാത്ത കേന്ദ്രത്തിന്റെ അവഗണനയും സാമ്പത്തിക പ്രതിസന്ധിയും അതിജീവിച്ച് അടിസ്ഥാനസൗകര്യ മേഖലയിൽ കേരളം മികച്ചനിലയിൽ പ്രവർത്തിക്കുന്നുവെന്ന് എം വി ഗോവിന്ദൻ എംഎൽഎ പറഞ്ഞു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ തിയറ്റർ കോപ്ലക്സിന്റെയും അത്യാഹിത വിഭാഗം ബ്ലോക്കിന്റെയും നിർമാണോദ്ഘാടനച്ചടങ്ങിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
പൊതുജനാരോഗ്യ മേഖലയിൽ ഇത്ര ഫലപ്രദമായി ഇടപെടുന്ന സംസ്ഥാനം വേറെയില്ല. കേരളത്തിൽ ജീവിക്കുന്നതുകൊണ്ടുമാത്രം ആയുർദൈർഘ്യം വർധിക്കുന്ന സ്ഥിതിയാണുള്ളത്. അത്രയും സുശക്തമായ ജനകീയാരോഗ്യ സംവിധാനമാണ് കേരളത്തിന്റേതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments