എന്തു വേണമെന്ന് കോടതി പറയട്ടെ : എം വി ഗോവിന്ദൻ

കണ്ണൂർ : മുനമ്പം വിഷയത്തിൽ ഇനി എന്തുവേണമെന്ന് കോടതി പറയട്ടെയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കമീഷന് യോഗ്യതയില്ലെങ്കിൽ തുടർനടപടികളെക്കുറിച്ചും കോടതി പറയട്ടെ. സംസ്ഥാന സർക്കാർ നിയോഗിച്ച കമീഷനെ കോടതി പിരിച്ചുവിട്ടതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു പ്രതികരണം.
ആശാ വർക്കർമാരുടെ സമരം അവസാനിപ്പിക്കണമെന്നാണ് അഭിപ്രായം. ചർച്ച ഇനിയും നടക്കും. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെല്ലാം തുച്ഛമായ വേതനമാണ്. അങ്കണവാടി ജീവനക്കാരും ഇതേ പ്രശ്‌നം അനുഭവിക്കുന്നവരാണ്. എന്നാൽ, ഇവർക്കെല്ലാം കൂടുതൽ വേതനം കേരളത്തിലാണ്. സമരവുമായി ബന്ധപ്പെട്ട് സംസ്ഥാനം ചെയ്യേണ്ടത് ചെയ്യും. കേന്ദ്ര അവഗണനയാണ് യഥാർഥ പ്രശ്‌നമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments