print edition ദേശാഭിമാനിക്ക് ഇത് ചരിത്രദൗത്യം: എം സ്വരാജ്

തിരുവനന്തപുരം
അടിയന്തരാവസ്ഥയുടെ 50 വർഷങ്ങൾ ‘കൊടുങ്കാറ്റിൽ പതറാതെ’ പുസ്‌തകം ദേശാഭിമാനിയെ സംബന്ധിച്ച് ഒരു ചരിത്രദൗത്യമാണ്. അതാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നതെന്ന് ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം സ്വരാജ് പറഞ്ഞു. ‘കൊടുങ്കാറ്റിൽ പതറാതെ’ പുസ്‌തകം പ്രകാശിപ്പിക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ചരിത്രത്തിൽ ജനാധിപത്യം ജയിലിലായ കാലമായിരുന്നു അടിയന്തരാവസ്ഥ. ആ കാലത്തെ ചോരയൊലിക്കുന്ന ജീവിതങ്ങൾ തുറന്നുകാട്ടുന്ന കെഎസ്‌വൈഎഫ് പ്രസിദ്ധീകരണം ‘കിരാതപർവം’ ലഘുലേഖ ‘കൊടുങ്കാറ്റിൽ പതറാതെ’ പുസ്‌തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആർഎസ്‌എസിന്റെ സർസംഘചാലകും ഇന്ദിരാഗാന്ധിയും സഞ്ജയ്‌ഗാന്ധിയുമായി അക്കാലത്തുണ്ടായിരുന്ന ദൃഢമായ ബന്ധവും ഐക്യവും പരാമർശിക്കുന്ന ലേഖനങ്ങൾ പുസ്‌തകത്തിലുണ്ട്.
രാജ്യത്തിന്റെ ചരിത്രത്തിൽ ഒരിക്കലും ആവർത്തിക്കാൻ പാടില്ലാത്ത സ്വേച്ഛാധിപത്യവാഴ്‌ചയുടെയും മനുഷ്യാവകാശലംഘനങ്ങളുടെയും കൊടുംക്രൂരതകളുടെ ആ കാലത്തെ സംബന്ധിച്ച് അറിയാനും പഠിക്കാനും ആഗ്രഹിക്കുന്നവരുടെ മുന്നിൽ വിലപിടിച്ച ചരിത്രരേഖയായി പുസ്‌തകം എല്ലാ കാലവും നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.









0 comments