print edition മുഴങ്ങുന്ന അക്ഷരങ്ങൾ : എം മുകുന്ദൻ

കൊച്ചി
മുഴങ്ങുന്ന അക്ഷരങ്ങളാണ് ഡോ. എം ലീലാവതിയുടെ എഴുത്തിലേതെന്ന് എഴുത്തുകാരൻ എം മുകുന്ദൻ പറഞ്ഞു. സാഹിത്യവിമർശമേഖലയിൽ സ്‌ത്രീകൾക്ക് ശബ്‌ദമില്ലാതിരുന്ന കാലത്ത് അവിടേക്ക് സധൈര്യം കടന്നുവന്നുവെന്നും സാഹിത്യോത്സവം ഉദ്‌ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ഫെമിനിസം എന്ന വാക്ക് നമ്മൾ കേട്ടുപരിചയിക്കുംമുമ്പ് ലീലാവതി ഫെമിനിസ്റ്റായിരുന്നു. സ്‌ത്രീകൾക്കുവേണ്ടി എക്കാലവും എഴുത്തിലൂടെ ശബ്‌ദിച്ചു. സാമൂഹിക പ്രശ്‌നങ്ങളിൽ ശ്രദ്ധേയമായ നിലപാടുകളെടുത്തു.
ലീലാവതിയുടെ നിരൂപണത്തിലൂടെയാണ് അധികമാരും വായിക്കാതെപോയ "ഡൽഹി –81' എന്ന എന്റെ കഥ ശ്രദ്ധിക്കപ്പെട്ടത്. എന്നിലെ എഴുത്തുകാരനെ വളരെയധികം പ്രചോദിപ്പിച്ച കാര്യമാണത്. അവരെക്കുറിച്ച് ഓർക്കുമ്പോൾ സൽമാൻ റുഷ്‌ദിയുടെ "വിജയനഗരം' എന്ന നോവലിലെ പ്രധാനകഥാപാത്രം "പമ്പ കമ്പാന'യും മനസ്സിലേക്ക് വരുന്നു.
സ്‌ത്രീകൾക്കുവേണ്ടി ശബ്‌ദിക്കാൻ 270 വർഷത്തിലധികമായി ജീവിക്കുന്ന കഥാപാത്രമാണത്. സ്‌ത്രീകളെ മാത്രമല്ല, എല്ലാവരെയും നീതിബോധത്തിലേക്ക് നയിക്കാൻ, പ്രചോദനമാകാൻ ഡോ. എം ലീലാവതിക്ക് കഴിയും– എം മുകുന്ദൻ പറഞ്ഞു.










0 comments