എം ജയലക്ഷ്മി പുരസ്കാരം നിലമ്പൂർ ആയിഷക്ക്

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന നേതാവുമായിരുന്ന എം ജയലക്ഷമിയുടെ പേരിൽ സൗഹൃദക്കൂട്ടായ്മ ഏർപ്പെടുത്തിയ ഈ വർഷത്തെ പുരസ്കാരം നിലമ്പൂർ ആയിഷക്ക് നൽകും.
സാമൂഹ്യ ഇടങ്ങൾ സ്ത്രീക്ക് അന്യമായിരുന്ന കാലത്ത് വെല്ലുവിളികളെ അതിജീവിച്ച് നാടകത്തിലും സിനിമയിലും എത്തിയ വിപ്ലവകാരിയാണ് നിലമ്പൂർ ആയിഷ. നാടകങ്ങളിലൂടെ കമ്യൂണിസ്റ്റു രാഷ്ട്രീയം ജനങ്ങളിൽ എത്തിച്ചു. സമുദായത്തെയും സമൂഹത്തെയും പരിഷ്‌കരിക്കാനുള്ള മാർഗമായാണ് കലയെ കണ്ടത്. നേരിട്ട പ്രതിബന്ധങ്ങളെ മനക്കരുത്തുകൊണ്ട് അതിജീവിച്ച അവർ ഇന്നും നിലപാടുകളിൽ ഉറച്ചുനിൽക്കുന്നു. 20നാണ് എം ജയലക്ഷ്മി അനുസ്മരണ ദിനം. പുരസ്കാരം ആഗസ്ത് 15ന് വനിതാ കമീഷൻ ചെയർപേഴ്സൺ പി സതീദേവി വസതിയിലെത്തി നിലമ്പൂർ ആയിഷക്ക് കൈമാറും.








0 comments