print edition വിദഗ്ധർക്ക് 
മറുപടിയുണ്ടോ ; ചോദ്യങ്ങളുമായി മന്ത്രി എം ബി രാജേഷ്‌

m b rajesh
വെബ് ഡെസ്ക്

Published on Nov 03, 2025, 04:04 AM | 1 min read


തിരുവനന്തപുരം

സംസ്ഥാനം അതിദാരിദ്ര്യമുക്തമെന്ന അഭിമാന നേട്ടം കൈവരിച്ചപ്പോഴും ദുഷ്‌ടലാക്കോടെ അതിനെതിരെ തെറ്റായ പ്രചാരണങ്ങൾ നടത്തുന്ന പ്രതിപക്ഷനേതാവ്‌ വി ഡി സതീശനോടും വിദഗ്ധരോടും ചോദ്യങ്ങളുമായി മന്ത്രി എം ബി രാജേഷ്‌. നാലരവർഷം നിങ്ങളെല്ലാം തീർത്തും അവഗണിച്ച ഒരു സുപ്രധാന സർക്കാർ പദ്ധതിയാണിപ്പോൾ ചർച്ചാവിഷയമായത്. എല്ലാവരും അവഗണിച്ചപ്പോഴും 2021 മെയ് മുതൽ സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ഈ പ്രവർത്തനങ്ങൾ ഒറ്റക്കെട്ടായി അതീവ ശ്രദ്ധയോടെയും നിഷ്കർഷയോടെയും നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. 53 മാസത്തെ ഈ കഠിന പ്രയത്നത്തിലൂടെ കൈവരിച്ച നേട്ടമാണ് കേരളപ്പിറവി ദിനമായ ശനിയാഴ്ച പ്രഖ്യാപിച്ചത്.


2021 മെയ് 21 ന് ആദ്യ മന്ത്രിസഭാ തീരുമാനമായി മുഖ്യമന്ത്രി ഈ പദ്ധതി പ്രഖ്യാപിച്ചപ്പോഴും ജൂലൈ 16 ന് അതിദാരിദ്ര്യ നിർണയത്തിന്റെ മാനദണ്ഡം, നിർണയ പ്രക്രിയ എന്നിവ വിശദീകരിച്ച സമഗ്ര മാർഗരേഖ സർക്കാർ ഉത്തരവായി പുറത്തിറക്കിയപ്പോഴും നിങ്ങളുടെ അഭിപ്രായങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ എവിടെയെങ്കിലും ഉന്നയിച്ചിരുന്നോ? എങ്കിൽ അവ എന്തായിരുന്നുവെന്ന് വ്യക്തമാക്കാമോയെന്ന്‌ മന്ത്രി ചോദിച്ചു.


മെമ്പർമാർ നേതൃത്വം നൽകുന്ന വാർഡ് തല ജനകീയ സമിതികൾ ചർച്ച ചെയ്ത് ഗുണഭോക്തൃ പട്ടിക ഗ്രാമസഭയിലേക്ക് ശുപാർശ ചെയ്ത കാര്യം നിങ്ങൾ അറിഞ്ഞില്ലേ?. വാർഡ് തല സമിതിയിൽ ആരെല്ലാമുണ്ടെന്ന് നിങ്ങൾക്കറിയാമോ?. പ്രതിപക്ഷം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെങ്കിലും ഇതെല്ലാം പ്രതിപക്ഷ നേതാക്കളും എംഎൽഎമാരും അറിയാതെപോയത് ആരുടെ വീഴ്ചയാണെന്നതുൾപ്പെടെ 10 ചോദ്യങ്ങളാണ്‌ മന്ത്രി ഉയർത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home