Deshabhimani

print edition സെക്രട്ടറിയറ്റിനുമുന്നിൽ ചിതയൊരുക്കി സമരം

LPST.jpg

സെക്രട്ടറിയറ്റിനുമുന്നിൽ ഓൾ കേരള എൽപിഎസ്ടി അസോസിയേഷൻ സംഘടിപ്പിച്ച പ്രതീകാത്മക ചിതകത്തിക്കൽ 
പ്രതിഷേധം

വെബ് ഡെസ്ക്

Published on Aug 11, 2026, 12:47 AM | 1 min read

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ സെക്രട്ടറിയറ്റിനുമുന്നിൽ എൽപിഎസ്‌ടി റാങ്ക്‌ ഹോൾഡർമാർ നടത്തുന്ന സമരം 36 ദിവസം പിന്നിട്ടു. സമരസമിതി സെക്രട്ടറി വളർമതിയുടെ നിരാഹാരസമരം 13–ാംദിവസത്തിലേക്ക്‌ കടന്നു. ഞായറാഴ്‌ച പുല്ലുതിന്ന്‌ പ്രതിഷേധിച്ച ഉദ്യോഗാർഥികൾ തിങ്കളാഴ്ച അധികാരികളുടെ കണ്ണുതുറപ്പിക്കാൻ ചിതയൊരുക്കി സമരംചെയ്‌തു.


ന്യായമായ ആവശ്യങ്ങളോട്‌ പുറംതിരിഞ്ഞുനിൽക്കുകയാണ്‌ സർക്കാർ. 24 മണിക്കൂറിനുള്ളിൽ പ്രശ്‌നം പരിഹരിക്കുമെന്ന്‌ ഉറപ്പുനൽകിയ മുഖ്യമന്ത്രി വി ഡി സതീശൻ ഇപ്പോൾ കൈമലർത്തുകയാണ്‌. നിയമനത്തിന്‌ ഒരുറപ്പും നൽകില്ലെന്നു പറഞ്ഞു. തുടർന്നാണ്‌ സമരം കടുപ്പിച്ചത്‌. രണ്ടുമാസത്തെ സാവകാശം വേണമെന്നാവശ്യപ്പെട്ട്‌ സമരക്കാരെ താൽക്കാലികമായി പിന്തിരിപ്പിക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും ഉദ്യോഗാർഥികൾ നിലപാട്‌ മാറ്റിയില്ല. വളർമതിയെ നീക്കാൻ പലവട്ടം പൊലീസ്‌ ആംബുലൻസുമായി എത്തിയെങ്കിലും നടന്നില്ല. അറസ്റ്റ്‌ ചെയ്‌ത്‌ നീക്കാനടക്കം ആലോചനയുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home