എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരം താൽക്കാലികമായി അവസാനിപ്പിച്ചു

തിരുവനന്തപുരം: 37 ദിവസം നീണ്ട എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെ സമരം വിദ്യാഭ്യാസ മന്ത്രിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെ താൽക്കാലികമായി അവസാനിപ്പിച്ചു. സമര നേതാവ് വളർമതിയും നിരാഹാര സമരം അവസാനിപ്പിച്ചു.
എന്നാൽ സമരം പൂർണമായി അവസാനിപ്പിച്ചിട്ടില്ലെന്നും സെക്രട്ടേറിയറ്റിന് മുന്നിൽ സമാധാനപരമായ പ്രതിഷേധം തുടരുമെന്നും റാങ്ക് ഹോൾഡേഴ്സ് വ്യക്തമാക്കി.
സർക്കാർ ആവശ്യങ്ങൾ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് സമരം താൽക്കാലികമായി അവസാനിപ്പിക്കുന്നതെന്നും, ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെങ്കിൽ തുടർപ്രതിഷേധം ആലോചിക്കുമെന്നും അവർ അറിയിച്ചു. സർക്കാർ 37 ദിവസം കഴിഞ്ഞാണ് ചർച്ചയ്ക്ക് തയ്യാറായതെന്ന വിമർശനവും സമരസമിതി ഉയർത്തി.










0 comments