print edition എൽപിഎസ്ടി സമരം 13ന് നൂറാംദിനത്തിലേക്ക്; ഉദ്യോഗാർഥികൾ മനുഷ്യച്ചങ്ങല തീർത്ത് നിയമസഭ വളയും

തിരുവനന്തപുരം : എൽപിഎസ്ടി റാങ്ക് പട്ടികയിലുള്ളവർ സെക്രട്ടറിയറ്റിനുമുന്നിൽ നടത്തുന്ന സമരം ചൊവ്വാഴ്ച നൂറാംദിവസത്തിലേക്ക്. അന്ന് ഉദ്യോഗാർഥികൾ മനുഷ്യച്ചങ്ങല തീർത്ത് നിയമസഭ വളയും. നാലു ജില്ലയിൽ റാങ്ക് ലിസ്റ്റിലെ ഒന്നാംറാങ്കുകാർക്കും നിയമനം ലഭിച്ചിട്ടില്ല. അ ർഹമായ നിയമനം ഉറപ്പാക്കാ ൻ ഒഴിവ് കണ്ടെത്തി നികത്തണമെന്ന് ആവശ്യപ്പെട്ട് 37 ദിവസത്തെ സമരവും 13 ദിവസത്തെ നിരാഹാരവും പിന്നിട്ട വേളയിൽ സർക്കാർ ഉദ്യോഗാർഥികളെ ചർച്ചയ്ക്ക് വിളിച്ചിരുന്നു.
ആവശ്യങ്ങൾ പഠിക്കാൻ സർക്കാർ 45 ദിവസം സമയം ആവശ്യപ്പെട്ടു. 51 ദിവസങ്ങൾക്കുശേഷം വീണ്ടും ചർച്ച നടന്നെങ്കിലും അധ്യാപക–വിദ്യാർഥി അനുപാതം 1:25 ആയി പുനർനിശ്ചയിക്കണമെന്ന ആവശ്യം തള്ളി. സർക്കാരിന്റെ വഞ്ചനാനിലപാടിനെതിരെ ശവശയ്യ ഒരുക്കിയും പുല്ലുതിന്നും കല്ലുപ്പിൽ മുട്ടുകുത്തിനിന്നും പാട്ടപെറുക്കിയുമെല്ലാം പ്രതിഷേധം തുടരുകയാണ്.









0 comments