Deshabhimani

ചർച്ചയിൽ ധാരണയായില്ല, നിരാഹാരസമരം തുടരുമെന്ന് എൽപിഎസ്ടി ഉദ്യോഗാർഥികൾ

S valarmathi at LPST Rank Holders Protest
വെബ് ഡെസ്ക്

Published on Nov 18, 2026, 06:34 PM | 1 min read

തിരുവനന്തപുരം : വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍നുമായി നടന്ന ചര്‍ച്ചയില്‍ ധാരണയാകാത്തതിനെത്തുടർന്ന് സമരം തുടരാൻ തീരുമാനിച്ചതായി എൽപിഎസ്ടി ഉദ്യോ​ഗാർഥികൾ. സെക്രട്ടറിയേറ്റിന് മുന്നിലെ സമരം തുടരുമെന്നും അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ നിരാഹാര സമരം അവസാനിപ്പിക്കില്ലെന്നും സമരസമിതി കൺവീനർ എസ് വളര്‍മതി അറിയിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ അടുത്ത ബുധനാഴ്ച വീണ്ടും കൂടിക്കാഴ്ച നടത്താമെന്ന് പറഞ്ഞതായും വളര്‍മതി പറഞ്ഞു.


മുഖ്യമന്ത്രി ഡല്‍ഹിക്ക് പോയതോടെയാണ് ഇന്നത്തെ ചർച്ച ധാരണയിലെത്താതെ അവസാനിച്ചത്. എല്ലാ വിഷയങ്ങളും പരിശോധിച്ച് അടുത്ത ബുധനാഴ്ചയ്ക്കകം വീണ്ടും ചര്‍ച്ച നടത്തി അന്തിമ തീരുമാനത്തിലെത്തുമെന്നാണ് വിദ്യാഭ്യാസ മന്ത്രി അറിയിച്ചതെന്ന് വളര്‍മതി പറഞ്ഞു.


ചര്‍ച്ച അന്തിമമാകുന്നതുവരെ നിരാഹാര സമരം തുടരുമെന്നും അനുകൂല തീരുമാനം വന്നാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂവെന്നും വളര്‍മതി പറഞ്ഞു. അനുപാതം കുറയ്ക്കാന്‍ കഴിയില്ലെങ്കില്‍ റിട്ടയര്‍മെന്റ് വേക്കന്‍സി നല്‍കണമെന്ന ആവശ്യവും സമരക്കാര്‍ ഉന്നയിക്കുന്നുണ്ട്. റിട്ടയര്‍മെന്റ് വേക്കന്‍സി റാങ്ക് ഹോള്‍ഡര്‍മാര്‍ക്ക് നല്‍കണമെന്നും ഡിവിഷന്‍ ഫാള്‍ മൂലം പുറത്താക്കുന്ന അധ്യാപകരെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്നും ഇവരുടെ ആവശ്യം.


അതേസമയം, വിദ്യാര്‍ഥി- അധ്യാപക അനുപാതം കുറയ്ക്കണമെന്ന ആവശ്യത്തില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന നിലപാടിലാണ് സര്‍ക്കാര്‍. മന്ത്രിസഭായോഗത്തില്‍ ധനവകുപ്പ് ഈ ആവശ്യത്തെ എതിര്‍ത്തതായാണ് വിവരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home