എൽപിജി ക്ഷാമം മൂലം ഹോട്ടൽ അടച്ചു പൂട്ടി; ഉടമ മരിച്ച നിലയിൽ

ഹോട്ടലുടമ കെ കെ രാജന്
കൊച്ചി: കൊച്ചിയിൽ ഹോട്ടലുടമയെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ മുടക്കുഴ കോടമ്പുറം കെ.കെ. രാജനാണ് മരിച്ചത്. കാക്കനാട് കെകെആർ ബേക്സ് ആൻഡ് ജ്യൂസസ് സ്ഥാപന ഉടമയാണ് രാജൻ. എൽപിജി ക്ഷാമം രൂക്ഷമായതിനെ തുടർന്ന് ഹോട്ടൽ അടച്ചു പൂട്ടിയിരുന്നു. ഈ വർഷം ജനുവരിയിലാണ് രാജൻ ഹോട്ടൽ ആരംഭിച്ചത്. മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയിലേയ്ക്ക് എത്തും മുൻപേ എൽപിജി ക്ഷാമം വന്നത് രാജന് വലിയ തിരിച്ചടിയായി.
സാമ്പത്തിക പ്രതിസന്ധിയാണ് രാജന്റെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യം കടുത്ത എൽപിജി ക്ഷാമത്തിലൂടെയാണ് കടന്നു പോകുന്നത്. ഇറാന്റെ അധീനതയിലുള്ള ഹോർമുസ് കടലിടുക്ക് അടച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇതോടെ പാചകവാതത്തിന്റെ ലഭ്യത കുറവ് ഹോട്ടൽ മേഖലയെ സാരമായി ബാധിച്ചു.
രാജ്യത്തെ ഭൂരിഭാഗം ഹോട്ടലുകളും അടച്ചു പൂട്ടിയ അവസ്ഥയാണ്. പലരും വിറകടുപ്പിലേയ്ക്ക് മാറി പിടിച്ചു നിൽക്കാനുള്ള ശ്രമം നടത്തി വരുന്നു. എൽപിജി ക്ഷാമം ഹോട്ടൽ ജീവനക്കാർക്ക് തിരിച്ചടിയാകുമ്പോൾ സിലിണ്ടറിന്റെ വില വർധിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനം ഇരുട്ടടിയായി. പാചകവാതക സിലിണ്ടർ ഒന്നിന് 195.50 രൂപയാണ് വര്‍ധിപ്പിച്ചത്.









0 comments