print edition ടെക്‌നോപാർക്കിൽ വർക്ക് ഫ്രം ഹോം

പ്രതീകാത്മകചിത്രം

സ്വന്തം ലേഖകൻ
Published on Mar 15, 2026, 12:01 AM | 1 min read
തിരുവനന്തപുരം : വാണിജ്യ സിലിണ്ടറുകളുടെ ദൗർലഭ്യം ഫുഡ് കോർട്ടുകളുടെ പ്രവർത്തനത്തെ ബാധിച്ചതിനാൽ തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന വിവിധ ഐടി കമ്പനികൾ വർക്ക് ഫ്രം ഹോമിലേക്ക് മാറുന്നു. യുഎസ്‌ടി, ഹെൽത്ത് പ്രൂഫ് തുടങ്ങിയ കമ്പനികളാണ് ഞായർ മുതൽ ഒരാഴ്‌ചത്തേക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചത്. യുഎസ്‌ടിയിൽ മാത്രം 6,000 ജീവനക്കാരുണ്ട്. ടെക്നോപാർക്കിലെ ഭൂരിഭാഗം പേരും ഫുഡ് കോർട്ടുകളെയും കഫ്‌റ്റീരിയകളെയുമാണ് ആശ്രയിക്കുന്നത്.
ഫേസ് ഒന്നിൽ നാലും ഫേസ് മൂന്നിൽ ഒരു ഫുഡ് കോർട്ടുമാണ് പ്രവർത്തിക്കുന്നത്. ഇവിടുത്തെ ചില കൗണ്ടറുകളുടെ പ്രവർത്തനം നിർത്തിവച്ചു. ബാക്കിയിടങ്ങൾ വിഭവങ്ങൾ കുറച്ചു. സ്ഥിതി തുടർന്നാൽ കൂടുതൽ കമ്പനികൾ വർക്ക് ഫ്രം ഹോം പ്രഖ്യാപിക്കാൻ നിർബന്ധിതരാകുമെന്ന് ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ സ്‌റ്റേറ്റ് കൺവീനർ രാജീവ് കൃഷ്ണൻ പറഞ്ഞു.
ഐടി ജീവനക്കാർ താമസിച്ചിരുന്ന പല ഹോസ്റ്റലുകളും മെസിന്റെ പ്രവർത്തനം നിർത്തി.
ഭക്ഷണം നൽകാൻ കഴിയാത്തതിനാൽ തൽക്കാലം വീടുകളിലേക്ക് മടങ്ങുന്നത് ആലോചിക്കണമെന്ന് ചില പേയിങ് ഗസ്റ്റ് ഉടമകൾ വാടകക്കാരോട് ആവശ്യപ്പെട്ടുവെന്ന് ടെക്നോപാർക്കിലെ ഫിനസ്‌ട്ര കമ്പനിയിലെ എക്‌സ്‌പെർട്ട് സോഫ്‌റ്റ്‌വെയർ എൻജിനീയർ ജിത്തു സോമൻ പറഞ്ഞു.










0 comments