ad
Deshabhimani

print edition 'കേന്ദ്ര സഹമന്ത്രി വല്ലതും മൊഴിഞ്ഞോ...'; ന്യായീകരണം നിരത്തി സുരേഷ്‌ ഗോപി

suresh gopi
വെബ് ഡെസ്ക്

Published on Mar 14, 2026, 12:00 AM | 1 min read

തിരുവനന്തപുരം: പാചകവാതക പ്രതിസന്ധിയിൽ രാജ്യമാകെ നീറുമ്പോഴും മനുഷ്യന് മനസ്സിലാകാത്ത ന്യായീകരണവുമായി കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ്‌ ഗോപി. ജനങ്ങളുടെ കഷ്ടപ്പാടിൽ വിശദീകരണം നൽകാൻ ബാധ്യതയില്ലാതെ സുരേഷ്‌ ഗോപിയടക്കമുള്ള ബിജെപി നേതാക്കൾ കേരളത്തിൽ ‘ഗ്യാസടിച്ച്‌’ നടക്കുകയാണ്‌.


ഇന്ധനത്തിന്‌ ക്ഷാമമില്ലെന്നും ചിലമേഖലയിലെ എൽപിജി ക്ഷാമം താൽക്കാലികമാണെന്നുമാണ്‌ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ്‌ സിങ്‌ പുരി പറഞ്ഞത്‌. ഇതിന്‌ ചുവടുപിടിച്ചാണ്‌ സുരേഷ്‌ ഗോപിയും ന്യായീകരണം നിരത്തിയത്‌. പ്രധാനമന്ത്രി എല്ലാവരുമായും സംസാരിച്ചിട്ടുണ്ട്‌. അതുപ്രകാരം കുറച്ചധികം എൽപിജി കിട്ടുമെന്നാണ്‌ സുരേഷ്‌ ഗോപിയുടെ ഗ്യാസടി. രാജ്യം മുഴുവൻ ചർച്ച ചെയ്യുന്ന പ്രതിസന്ധിയായിട്ടും സിനിമാ സ്‌റ്റൈലിൽ ഇറങ്ങി വർത്തമാനം പറയുക മാത്രമാണ്‌ കേന്ദ്രമന്ത്രി ചെയ്യുന്നത്‌.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home