print edition പാചകവാതക പ്രതിസന്ധി: ഇന്ന് എൽഡിഎഫ് പ്രതിഷേധം

തിരുവനന്തപുരം: പാചകവാതക പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് വ്യാഴാഴ്‌ച നിയമസഭാ മണ്ഡലങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും.
യുദ്ധ മുന്നറിയിപ്പ് കിട്ടിയിട്ടും പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം നടപടി സ്വീകരിക്കാത്തതിന്റെ ദുരന്തമാണ് ഇപ്പോൾ അനുഭവിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ വൻകിട നഗരങ്ങളെയാണ് പ്രതിസന്ധി ബാധിക്കുകയെങ്കിൽ കേരളത്തിൽ എല്ലാ മേഖലയിലും പ്രശ്നങ്ങളുണ്ടാകും. എൽപിജി ഉപയോഗിക്കാത്ത വീടുകൾ കേരളത്തിൽ തുച്‌ഛമാണ്. ഹോട്ടലുകൾ അടച്ചുതുടങ്ങി. വാണിജ്യ സിലിണ്ടർ ലഭ്യത പരിമിതപ്പെടുത്തിയത് ഭക്ഷണത്തിനായി ഹോട്ടലുകളെ ആശ്രയിക്കുന്ന വലിയൊരു വിഭാഗത്തെ ബാധിക്കും.
ഈ സാഹചര്യത്തിലും ഉണർന്ന് പ്രവർത്തിക്കാത്ത കേന്ദ്ര സർക്കാരിന്റെ കണ്ണ് തുറപ്പിക്കാനാണ് ബഹുജനങ്ങളെ അണിനിരത്തിയുള്ള പ്രക്ഷോഭമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ പ്രസ്‌താവനയിൽ പറഞ്ഞു.










0 comments