വോട്ട് ചെയ്യാനായി നിൽക്കെ ലോട്ടറി വിൽപനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു

തളിപ്പറമ്പ് : വോട്ട് ചെയ്യാനായി ബൂത്തിൽ കയറിയ ലോട്ടറി വിൽപനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. മോറാഴ കുട്ടഞ്ചേരിയിൽ കുട്ടഞ്ചേരി പടിഞ്ഞാറെ വീട്ടിൽ സുധീഷ് കുമാർ (48) ആണ് മരിച്ചത്. ആന്തൂർ നഗരസഭയിലെ മോറാഴ സൗത്ത് എ എൽ പി സ്കൂളിൽ ബൂത്ത് നമ്പർ 24 ൽ വോട്ട് ചെയ്യാനെത്തിയതായിരുന്നു. രാവിലെ 10 മണിയോടെയാണ് സംഭവം.
രാവിലെ മുതൽ ബൂത്തിൽ വോട്ട് ചെയ്ത് മടങ്ങുന്നവർക്ക് ലോട്ടറി ടിക്കറ്റ് നൽകിയ ശേഷമാണ് വോട്ട് ചെയ്യാനായി ബൂത്തിൽ കയറിയത്. സ്ലിപ് നൽകി പേര് വിളിക്കുന്നതിനിടെ ക്ഷീണം തോന്നിയതിനാൽ സമീപത്തെ കസേരയിൽ ഇരുന്നെങ്കിലും കുഴഞ്ഞു വീഴുകയായിരുന്നു. പ്രഥമ ശ്രുശ്രൂഷ നൽകി ഉടൻ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ. വിമുക്തഭടൻ ബാലകൃഷ്ണൻ്റെയും പരേതയായ തങ്കമണിയുടെയും മകനാണ്. സഹോദരൻ സുനിൽ.











0 comments