Deshabhimani

ദീർഘകാല വൈദ്യുത കരാർ: കെഎസ്‌ഇബി വീണ്ടും സുപ്രീംകോടതിയിൽ

KSEB
avatar
സ്വന്തം ലേഖിക

Published on Jul 21, 2025, 12:01 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്തിന്‌ കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാനുള്ള ദീർഘകാല കരാർ പുനഃസ്ഥാപിക്കുന്നതിന്‌ കെഎസ്‌ഇബി സുപ്രീംകോടതിയെ സമീപിച്ചു. കരാർ റദ്ദാക്കിയതിലൂടെ 420 കോടിയുടെ അധിക ബാധ്യതയും വേനൽകാലത്തെ വൈദ്യുതി പ്രതിസന്ധിയും കണക്കിലെടുത്ത്‌ പൊതുജനതാൽപര്യം മുൻനിർത്തിയാണിത്‌.

കേന്ദ്ര സർക്കാരിന്റെ ബിഡിങ്‌ മാർഗനിർദേശങ്ങൾക്കനുസൃതമായി സുതാര്യവും നിയമപരവുമായ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടാണ്‌ കരാർ നടത്തിയതെന്ന്‌ ഹരജിയിൽ വ്യക്തമാക്കി. കരാറിൽ ഡിബിഎഫ്ഒഒ (ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓൺ, ഓപ്പറേറ്റ് മാതൃക) മാർഗനിർദേശങ്ങൾ പാലിച്ചിട്ടുണ്ടെന്ന്‌ കേന്ദ്ര വൈദ്യുതി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെന്നും വൈദ്യുതി നിയമത്തിലെ സെക്ഷൻ 63 പാലിച്ചിട്ടുണ്ടെന്നും കെഎസ്‌ഇബി വാദിക്കും. കപിൽ സിബലാണ്‌ അഭിഭാഷകൻ.

യൂണിറ്റിന് 4.29 രൂപയ്ക്ക്‌ മൂന്ന് കമ്പനികളിൽനിന്ന് 25 വർഷത്തേക്ക് 475 മെഗാവാട്ട് വൈദ്യുതി വാങ്ങാനായിരുന്നു കരാർ. 2023 മെയിൽ ടെൻഡർ നടപടികളിലെ ലംഘനങ്ങളുടെ പേരിൽ റഗുലേറ്ററി കമീഷൻ കരാർ റദ്ദാക്കി. പൊതുജന താൽപ്പര്യപ്രകാരം കരാർ പുനഃസ്ഥാപിക്കാൻ സർക്കാരിന്റെ പ്രത്യേക അധികാരം പ്രയോഗിച്ച്‌ റഗുലേറ്ററി കമീഷന്‌ നിർദേശം നൽകി. 2023 ഡിസംബറിൽ കമീഷൻ കരാറ്‌ പുനഃസ്ഥാപിച്ചു. എന്നാൽ, കുറഞ്ഞ നിരക്കിൽ സംസ്ഥാനത്തിന്‌ അർഹതപ്പെട്ട വൈദ്യുതി നൽകാൻ കമ്പനികൾ തയ്യാറായില്ല. കമീഷന്റെ തീരുമാനത്തിനെതിരെ കമ്പനികൾ കേന്ദ്ര ഇലക്‌ട്രിസിറ്റി അപ്പലേറ്റിനെ സമീപിച്ച്‌ ഉത്തരവ്‌ റദ്ദാക്കി. തുടർന്ന്‌ കെഎസ്‌ഇബി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും വിധി കെഎസ്‌ഇബിക്ക്‌ എതിരായി. റെഗുലേറ്ററി കമിഷൻ ആദ്യം റദ്ദ്‌ ചെയ്ത കരാറിനെതിരെ വീണ്ടും ഇലക്‌ട്രിസിറ്റി അപ്പലേറ്റിനെ സമീപിച്ചെങ്കിലും ഉത്തരവ്‌ റദ്ദാക്കി. ഈ വിധിക്കെതിരെയാണ് വീണ്ടും കെഎസ്‌ഇബി സുപ്രീംകോടതിയിൽ പോയത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home