Deshabhimani

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ 3 പേർ അറസ്റ്റിൽ

arrest

യൂസഫ്, ഷെഫീഖ്, വിജുകുമാർ

വെബ് ഡെസ്ക്

Published on Nov 20, 2026, 02:03 AM | 1 min read

ആലുവ


മദ്യം നൽകിയില്ലെങ്കിൽ വെടിവച്ചുകൊല്ലുമെന്നുപറഞ്ഞ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. എടത്തല മുരിങ്ങാശേരി വീട്ടിൽ യൂസഫ് (50), ചുണങ്ങംവേലി മനയിൽ വീട്ടിൽ ഷെഫീഖ് (45), കൊടികുത്തുമല കൊട്ടിയാറ വീട്ടിൽ വിജുകുമാർ (46) എന്നിവരെയാണ് എടത്തല പൊലീസ് അറസ്റ്റുചെയ്തത്. ബുധൻ ഉച്ചക്ക് ചുണങ്ങംവേലിയിലെ ബാറിൽ വെച്ചായിരുന്നു സംഭവം.


സൗത്ത് ഏഴിപ്രം സ്വദേശിയെയാണ് മദ്യം വാങ്ങിച്ച് കൊടുത്തില്ലെങ്കിൽ വെടിവച്ചുകൊല്ലുമെന്ന് പറഞ്ഞ് ഇവർ ഭീഷണിപ്പെടുത്തിയത്. ഷെഫീഖും യൂസഫുമാണ് ബാറിലുണ്ടായിരുന്നത്. വിജു കുമാറാണ് ഇവർക്ക് തോക്ക് നൽകിയത്. യൂസഫിന്റെ കാർ പരിശോധിച്ചപ്പോൾ സീറ്റിനടിയിൽനിന്ന് വടിവാൾ കണ്ടെടുത്തു. കൊച്ചിൻ ബാങ്ക് പരിസരത്തെ ഗോഡൗണിൽനിന്ന് ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച തോക്കും പെല്ലറ്റുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.


യൂസഫിനെതിരെ ആലുവ, എടത്തല, ചേരാനല്ലൂർ, നെടുമ്പാശേരി സ്റ്റേഷനുകളിൽ ഏഴ് കേസുകളുണ്ട്. ഷെഫീഖിനെതിരെ എടത്തല, കാസർഗോഡ് റയിൽവെ പൊലീസ് സ്‌റ്റേഷൻ, അമ്പലമേട് സ്റ്റേഷനുകളിലായി ആറ് കേസുകളും, വിജുകുമാറിനെതിരെ നെടുമ്പാശേരി, ആലുവ സ്റ്റേഷനുകളിലായി മൂന്ന് കേസുകളുമുണ്ട്. എസ്ഐമാരായ എസ് എസ് ശ്രീലാൽ, ഒ എം സെയ്തു, എ സജീവ്, എഎസ്ഐ കെ ബി സജീവ്, സീനിയർ സിപിഒമാരായ നിഷാദ്, ലിജോ ജേക്കബ്, സിപിഒമാരായ ഫിറാഷ്, ഭവജേഷ്, ഹരീഷ് രാജ് എന്നിവരാണ് അന്വേഷകസംഘത്തിലുണ്ടായിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home