Deshabhimani

print edition ശബരിമല റോപ്‌വേയുടെ ചിറകരിയുന്നു

ROPE
avatar
ആർ രാജേഷ്​

Published on Nov 20, 2026, 01:54 AM | 1 min read

പത്തനംതിട്ട: ശബരിമലയുടെ വികസനത്തിന്‌ ഏറെ പ്രധാന്യമർഹിക്കുന്ന പന്പ–സന്നിധാനം റോപ്‌വേ പദ്ധതിയോട്‌ മുഖംതിരിച്ച്‌ സർക്കാർ. മണ്ഡല– മകരവിളക്ക്‌ സീസൺ കഴിഞ്ഞാലുടൻ ‘തിരുപ്പതി മോഡൽ’ വികസനമെന്നു മുഖ്യമന്ത്രി പ്രചാരണം നടത്തുന്നതിനിടെ ചോദ്യചിഹ്നമാകുകയാണ്‌ നിർദിഷ്‌ട ശബരിമല റോപ്‌വേ. അടിയന്തര സാഹചര്യത്തിൽ 10 മിനിറ്റിനുള്ളിൽ പമ്പയിൽനിന്ന്‌ സന്നിധാനത്തെത്താൻ കഴിയുന്ന പദ്ധതിക്ക്‌ കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌ ചിറകുവിരിച്ചത്‌.

ഹിൽടോപ്പിൽനിന്ന് സന്നിധാനം പൊലീസ് ബാരക്കിനടുത്തുവരെ 2.7 കിലോമീറ്റർ നീളത്തിൽ ബിഒടി വ്യവസ്ഥയിൽ നിർമിക്കുന്ന റോപ്‌വേയ്‌ക്കായി ഏറ്റെടുത്ത 4.5336 ഹെക്‌ടർ വനഭൂമിക്ക് പകരം കുളത്തൂപ്പുഴ വില്ലേജിൽ അത്രയും ഹെക്‌ടർ റവന്യൂഭൂമിയും സർക്കാർ വിട്ടുനൽകിയതാണ്‌. പദ്ധതി പ്രദേശം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെയും വൈൽഡ് ലൈഫ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെയും വിദഗ്ധസംഘം പരിശോധിച്ച്‌ വിലയിരുത്തിയിരുന്നു.

തുടർന്ന്‌ വിശദ പദ്ധതിരേഖയും(ഡിപിആർ) മറ്റ് അനുമതികളും ലഭ്യമാക്കി. ഇനി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി മാത്രമേ വേണ്ടു. എന്നാൽ സംസ്ഥാന സർക്കാരിന്റെ തുടർനടപടികളില്ലാത്തത്‌ പദ്ധതി അനിശ്‌ചിതമാക്കി. ഒക്‌ടോബറിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തിയെങ്കിലും റോപ്‌വേ ചർച്ചയായില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home