മുഖ്യമന്ത്രിയുടെ വാദങ്ങളിൽ വസ്‌തുതയില്ല ; വൈദ്യുതി കരാറിൽ ദുരൂഹത തുടരുന്നു

തിരുവനന്തപുരം
: വിഇഎച്ച് ഗ്ലോബൽ ഇന്ത്യ കമ്പനിയുമായി റെഗുലേറ്ററി കമീഷന്റെ അനുമതിയില്ലാതെ വൈദ്യുതി കരാറുണ്ടാക്കിയതിനെ ന്യായീകരിക്കാനുള്ള വിഇഎച്ച് ഗ്ലോബൽ ഇന്ത്യ കമ്പനിയുമായി റെഗുലേറ്ററി കമീഷന്റെ അനുമതിയില്ലാതെ വൈദ്യുതി കരാറുണ്ടാക്കിയതിനെ ന്യായീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ ഓരോ വാദവും പൊളിയുന്നു. മുഖ്യമന്ത്രിയുടെ ഓരോ വാദവും പൊളിയുന്നു. ഒക്‌ടോബറിൽ പീക്ക് ടൈമിലേക്കുള്ള (വൈകിട്ട് ആറുമുതൽ രാത്രി 12വരെ) വൈദ്യുതിക്കുള്ള ടെൻഡറിൽ ആരും പങ്കെടുത്തില്ലെന്നും അതിനാലാണ് വിഇഎച്ചുമായി കരാറുണ്ടാക്കിയത് എന്നുമാണ് മുഖ്യമന്ത്രി ഡൽഹിയിലെ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
എന്നാൽ, ഒക്‌ടോബറിലെ പീക്ക് ടൈമിലേക്ക് സെപ്‌തംബറിൽ ടെൻഡർ വിളിച്ചില്ലെന്നതിന്റെയും അല്ലാതെയുള്ള ടെൻഡറിൽ 19 കമ്പനികൾ പങ്കെടുത്തതിന്റെയും വിവരങ്ങൾ പുറത്തുവന്നു.
കാറ്റിൽനിന്നുള്ള വൈദ്യുതി നിലവിലെ മാർക്കറ്റ്‌വിലയുടെ ഇരട്ടിയിലേറെ നൽകി, റെഗുലേറ്ററി കമീഷന്റെ അനുമതിയില്ലാാതെയാണ് വാങ്ങിയത്. ധനം– നിയമവകുപ്പുകൾ അറിയാതെ സർക്കാർ അതിവേഗം ഫയൽ നീക്കിയതിലെ ദുരൂഹത നിലനിൽക്കെയാണ് കരാറിനെ മുഖ്യമന്ത്രി ന്യായീകരിച്ചത്. എന്നാൽ, രേഖകൾ ഇൗ വാദം തള്ളുന്നു.
സെപ്‌തംബറിൽ രണ്ട് ടെൻഡറുകളാണ് തുറന്നത്. 10ന് തുറന്ന ആദ്യത്തേതിൽ 19 കമ്പനികൾ പങ്കെടുത്തു.
ഒക്ടോബർ മുതൽ മെയ് വരെ രാത്രി 12നുശേഷം രാവിലെ എട്ടുവരെയും 2027 മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ പീക്ക് സമയത്തേക്കും ഉള്ളതായിരുന്നു ടെൻഡർ. സെപ്‌തംബറിലെ രണ്ടാമത്തെ ടെൻഡർ തുറന്നത് 29നാണ്. എന്നാൽ, സെപ്‌തംബർ 23ന് വിഇഎച്ചുമായി സർക്കാർ നിർദേശപ്രകാരം ധൃതിപിടിച്ച് കരാർ ഒപ്പിട്ടു.
ടെൻഡർ വിളിച്ചതും പങ്കെടുത്ത കമ്പനികളുടെ പേരും കേന്ദ്ര ഉൗർജ മന്ത്രാലയത്തിന്റെ ഡീപ് (ഡിസ്‌കവറി ഓഫ് എഫിഷ്യന്റ് ഇലക്‌ട്രിസിറ്റി പ്രൈസ്) പോർട്ടലിലുണ്ടെന്നിരിക്കെയാണ് മുഖ്യമന്ത്രി തുടക്കം മുതൽ നുണ പറയുന്നത്.
ഒക്‌ടോബറിൽ വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന വസ്‌തുത കെഎസ്‌ഇബിയും റെഗുലേറ്ററി കമീഷനും സർക്കാരിനുനൽകിയ റിപ്പോർട്ടുകളിലുണ്ട്. കാരണം മേയിൽ കെഎസ്‌ഇബി നടത്തിയ ഇടപെടലിന്റെ ഭാഗമായി മൂന്ന് കരാറുകളിലൂടെ 780 മെഗാവാട്ട് വൈദ്യുതിക്കായുള്ള കരാർ നേരത്തെതന്നെ ഉറപ്പാക്കിയിരുന്നു.







0 comments