പ്രവാസിസംഘം കലക്ട്രേറ്റ് മാർച്ച് നടത്തി

കേരള പ്രവാസിസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ചും ധർണയും സംസ്ഥാന സെക്രട്ടറി സി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു
കാക്കനാട്
പ്രവാസി പെൻഷൻ കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്യുക, നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിലെ പോളിസി വിഹിതം മൂന്നിരട്ടിയായി വർധിപ്പിച്ച നടപടി പിൻവലിക്കുക, നിർത്തിവച്ച പ്രവാസി സാന്ത്വന പദ്ധതികൾ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി.
സംസ്ഥാന സെക്രട്ടറി സി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി എൻ ദേവാനന്ദൻ അധ്യക്ഷനായി. സി ഇ നാസർ, വി ആർ അനിൽകുമാർ, യോഹന്നാൻ വി കൂരൻ, എ എം അബ്ദുൾ കരീം, പി ബി അലി, പി ടി അനൂപ്, വനജ സന്തോഷ്, ടി കെ സലിം എന്നിവർ സംസാരിച്ചു.








0 comments